
കാസര്‍കോഡ്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ഹൊസ്ദുര്‍ഗ് കോടതിയാണ് അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്.
തൃക്കരിപ്പൂര്‍ മാണിയാട്ട് മുണ്ടയിലെ ഗോപാലന് നല്കിയ ഹര്‍ജിയില്‍ നിരന്തരം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ബെന്നി ബെഹനാനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വീക്ഷണം പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിച്ചെന്നു കാണിച്ചാണ് ഗോപാലന് മാനനഷ്ടത്തിന് കേസ് കൊടുത്തത്.






