
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സിക്കു വിജയത്തുടക്കം. ഫുള്‍ഹാമിനെതിരേ നടന്ന എവേ മത്സരത്തില്‍ 3-2 നാണു ചെല്‍സി ജയിച്ചത്്.
ക്രാവണ് കോട്ടേജില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്കായി ജോയ പെഡ്രോ, മാര്‍ക് റോജേഴ്സ്, കോളി പാല്‍മര്‍ എന്നിവര്‍ ഗോളടിച്ചു. ഫുള്‍ഹാമിനായി ജോഷ്വ കിങ്, ഗൊണ്‍സാലസ് ഗാഴ്സിയ എന്നിവര്‍ ഗോളടിച്ചു.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരേ സമനിലയുമായി രക്ഷപ്പെട്ടു. 2-2 നാണു മത്സരം അവസാനിച്ചത്. പുതിയ കോച്ച് ആന്‍ഡോണി ഇരയോളയുടെ കീഴിലിറങ്ങിയ ചെല്‍സിയും പുതിയ കോച്ച് മത്തിയായ് ജയ്സ്ലെയുടെ നേതൃത്വത്തിലിറങ്ങിയ ന്യൂകാസിലും തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റില്‍ ആന്റണി എലാങ്കയുടെ ഗോളില്‍ ന്യൂകാസില്‍ ലീഡെടുത്തു. 55-ാം മിനിറ്റില്‍ കോഡി ഗാക്പോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. രണ്ടുമിനിറ്റിനകം ജോ വില്ലോക്കിന്റെ ഗോളില്‍ ന്യൂകാസില്‍ മുന്നിലെത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് സൊബോസ്ലായ് ലിവര്‍പൂളിനു നാടകീയ സമനില സമ്മാനിച്ചു.







Comments