
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ പരുക്ക് ഇന്ത്യയെ അലട്ടുന്നു. വലതു തോളിനേറ്റ പരുക്ക് മൂലം പന്തിനു മൂന്നാം ദിവസം കീപ്പ് ചെയ്യാനായില്ല. ധ്രുവ് ജൂറലാണ് വിക്കറ്റ് കീപ്പറായത്.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ജൂറല്‍ കീപ്പറായി തുടരുമെന്നാണു സൂചന. ബാറ്റിങ്ങില്‍ പ്രശ്നമില്ലെങ്കിലും പരുക്ക് വച്ച് പന്തിന് വിക്കറ്റ് കീപ്പറാകാന്‍ കഴിയുന്ന കാര്യത്തിലാണ് ആശങ്ക. പന്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. ഇന്നലെ വാംഅപ്പിന് വന്നപ്പോഴും പന്ത് ബുദ്ധിമുട്ട് അനുഭവിച്ചതായും മോര്‍ക്കല്‍ വെളിപ്പെടുത്തി. ജൂറല്‍ തന്നെ വിക്കറ്റ് കീപ്പറുടെ ജോലി നിര്‍വഹിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നങ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണു പന്തിന് പരുക്കേറ്റത്. വേദനയെ തുടര്‍ന്ന് പന്ത് തിരിച്ചു കയറി. പിന്നീട് തിരിച്ചെത്തി 63 റണ്ണെടുത്തു.







Comments