തെഹ്റാന്: ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടുള്ള ഇറാന്- ഒമാന്‍ വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ശുഭസൂചനകളാണ് ഇരുരാജ്യങ്ങളും നല്‍കുന്നത്. താത്കാലിക ഇടനാഴി ഉടനെന്നാണ് ഒമാന്‍ അറിയിച്ചിരിക്കുന്നത്. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തും. ശാശ്വത പരിഹാരം ഉടനുണ്ടാകുമെന്നാണ് സൂചന.
ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍-ബുസൈദിയും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും തമ്മില്‍ ടെഹ്റാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദ്ദേശം ഉന്നയിച്ചതെന്ന് ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെയും ഒമാന്റെയും വിദേശകാര്യ മന്ത്രിമാരാണ് ചൊവ്വാഴ്ച്ച ചര്‍ച്ച നടത്തിയത്. ഹോര്‍മുസ് കടലിടുക്കിലൂടെ താല്‍ക്കാലിക ഇടനാഴി സൃഷ്ടിക്കുന്നതും കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യുന്നതും അടക്കമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
ആഗോള വ്യാപാരത്തില്‍ വളരെ നിര്‍ണായക സ്ഥാനമുള്ള ഹോര്‍മുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഹോര്‍മുസിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും ചര്‍ച്ച തുടരുമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം പ്രശ്നം പരിഹരിക്കാന്‍ അതിനിടെ ഇറാന് അമേരിക്ക ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ഹോര്‍മുസിലെ കടല്‍ മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്ന് എല്ലാ മൈനുകളും നീക്കം ചെയ്തതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നീക്കം ചെയ്യാനാകാത്തവ പൊട്ടിത്തെറിച്ചെന്നും , ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും യുഎസ് നാവികസേന ട്രംപിനെ അറിയിച്ചു. പുതിയ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ നടപടി കടുക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞു.

Comments