തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ ഐഎഎസ് (67) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം മുട്ടടയിലെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം പാമ്പാടി സ്വദേശിയായ അദ്ദേഹം 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
റവന്യൂ, വ്യവസായം, ജലവിഭവം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഐടി വകുപ്പിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല വഹിച്ചു. ഒഡീഷയിലും വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഓഖിയും പ്രളയവും ഉൾപ്പെടെ കേരളം വലിയ ദുരന്തങ്ങൾ നേരിട്ട ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിഎച്ച് കുര്യൻ നേതൃത്വം നൽകി. ദുരന്തനിവാരണ മേഖലയിലും മാർഗനിർദേശങ്ങൾ നൽകി.67-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം.

Comments