ന്യൂഡൽഹി: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ വൻ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായി. തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഈ ദുരന്തത്തിൽ കുറഞ്ഞത് 95 പേർ മരിക്കുകയും ജനവാസമേഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.ദുരന്ത മേഖലയിൽ 36 അംഗ മലയാളി സംഘം കുടുങ്ങിയിട്ടുണ്ട്.
നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ട പ്രാഥമിക പട്ടികപ്രകാരം, മിന്നൽ പ്രളയത്തെ തുടർന്ന് 291 വിദേശികളും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടെ 384 യാത്രക്കാരെ കാണാതായിട്ടുണ്ട്. കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഓസ്ട്രേലിയ, നെതർലാൻഡ്സ്, യു.എസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ പട്ടികയിലുണ്ട്. ട്രാഫിക് ഏജൻസികൾ, ഗൈഡുകൾ, പ്രാദേശിക അധികാരികൾ എന്നിവരുമായി ചേർന്ന് ഈ പട്ടിക പരിശോധിച്ചുവരികയാണെന്ന് ടൂറിസം ബോർഡ് അറിയിച്ചു
കാണാതായവരിൽ ഒരു വലിയ വിഭാഗം തിബറ്റിലേക്ക് കൈലാസ് മാനസരോവർ യാത്രയ്ക്കായി പുറപ്പെട്ട തീർത്ഥാടകരാണ്. ബുധനാഴ്ച അതിർത്തി കടക്കാൻ നിശ്ചയിച്ചിരുന്ന 390 തീർത്ഥാത്തകരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് കാഠ്മണ്ഡു ആസ്ഥാനമായുള്ള ട്രാവൽസ് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 9 മണിയോടെ ഭോടെ കോശി നദിയിലുണ്ടായ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് റസുവയിലും സമീപ ജില്ലകളായ നുവാകോട്ട്, ധാഡിങ് എന്നിവിടങ്ങളിലും വലിയ ദുരന്തം വിതച്ചത്. വെള്ളപ്പൊക്കത്തിൽ വാഹനങ്ങളും ചരക്കുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയി. ബുധനാഴ്ച ഉച്ചയോടെ 25-ലധികം ആളുകളെ രക്ഷപ്പെടുത്തി. നേപ്പാൾ ആർമി, ആംഡ് പോലീസ് ഫോഴ്സ്, നേപ്പാൾ പോലീസ് എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു. കാണാതായവരെ കണ്ടെത്താൻ 14 ഹെലികോപ്റ്ററുകളും ഡ്രോണുകളും നായകളെയും വിന്യസിച്ചിട്ടുണ്ട്.
കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയരാനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. റസുവയിൽ പെയ്ത മഴയല്ല വെള്ളപ്പൊകത്തിന് കാരണമെന്ന് നേപ്പാൾ ജലവിഭവ-കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിബറ്റിൽ മണ്ണിടിച്ചിലിനെ തുടർന്ന് നദി തടസ്സപ്പെട്ട ശേഷം പെട്ടെന്ന് വെള്ളം കുതിച്ചെത്തിയതാകാമെന്നാണ് പ്രാഥമിക വിവരം.
ദുരന്തത്തിൽ റസുവ ജില്ലയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്. തിമുരെ, സ്യാഫ്രുബെസി തുടങ്ങിയ പ്രദേശങ്ങൾ പൂർണ്ണമായും ബാധിക്കപ്പെട്ടു. നദിക്കരയിലെ നിരവധി ഗ്രാമങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. റസുവഗഢിയിലെ ചൈനീസ് അതിർത്തിയിലേക്കുള്ള വ്യാപാര പാതയും തടസ്സപ്പെട്ടിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് റസുവ, നുവാകോട്ട്, ധാഡിങ്, ചിത്വാൻ, ഗോർഖ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments