ന്യൂഡല്‍ഹി: നേപ്പാളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യവുമായി ഇന്ത്യ. ഇന്ത്യ 10 ടണ്‍ മാനുഷിക സഹായവും അവശ്യ മരുന്നുകളും നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ നല്കിയ സഹായത്തിന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ നന്ദി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ആറിന് ഇന്ത്യന്‍ വ്യോമസേനയുടെ സി17 ഗതാഗത വിമാനം കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് പുറപ്പെട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് സഹായസാമഗ്രികള്‍ എത്തിച്ചത്. താല്‍ക്കാലിക അഭയകേന്ദ്രങ്ങള്‍, പുതപ്പുകള്‍, ശുചിത്വ കിറ്റുകള്‍, സൗരോര്‍ജ വിളക്കുകള്‍, മരുന്നുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികളാണ് സഹായത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതു സമയത്തും സേവനം നല്‍കുന്നതിനായി മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു.
ആവശ്യമായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രളയ രക്ഷാസംഘം സജ്ജമായി തുടരുകയാണ്. റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതും ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതും നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. നേപ്പാള്‍ ജനതയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നല്കാന് തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ സംഘങ്ങള്‍ ഒപ്പമുണ്ടെന്നും മോദി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. 143 ഇന്ത്യാക്കാരെയാണ് പ്രളയത്തില്‍ കാണാതായിരിക്കുന്നത്. 35 ടണ്‍ ആവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ വ്യോമസേനയുടെ വിമാനം ഉടന്‍ പുറപ്പെടും. മറ്റൊരു വിമാനവും സജ്ജമാക്കിയിരിക്കുകയാണ്.

Comments