സാന്തിയാഗോ ബെര്‍ണാബ്യൂ: സ്പാനിഷ് ലാലിഗയിലേക്കുള്ള മുന്‍ പരിശീലകന് ജോസ് മൊറീഞ്ഞോയുടെ വരവ് സ്വപ്നതുല്യമാക്കി മാറ്റി റയല്‍ മാഡ്രിഡ്. ലാ ലിഗയില്‍ റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടാണ് ടീം ആശാന് ആദരവ് അര്‍പ്പിച്ചത്. കിലിയന്‍ എംബാപ്പേ ഹാട്രിക് നേടിയ മത്സരത്തില്‍ ടീമിന്റെ നാലാംഗോള്‍ വിനീഷ്യസ് ജൂനിയര്‍ നേടി.
എല്‍. സുചിച്ച് (44') ആയിരുന്നു റയല്‍ സോസിഡാഡിന്റെ ഗോള്‍ നേടിയത്. റയല്‍ മാഡ്രിഡിന്റെ പരിശീലകനായി രണ്ടാം തവണ ചുമതലയേറ്റ മൗറീന്യോ, വാരാന്ത്യത്തില്‍ എസ്പാനിയോളിനെതിരെ 2-1ന്റെ ജയത്തോടെയാണ് തുടക്കം കുറിച്ചത്. ആ വിജയത്തിന്റെ തുടര്‍ച്ചയായി ഈ മത്സരത്തിലും അദ്ദേഹം വിജയം നേടി. തുടക്കത്തില്‍ പൊരുതിനിന്ന റയല്‍ സോസിഡാഡിനെതിരെ വിജയം കാണാന്‍ റയല്‍ മാഡ്രിഡിന് അല്‍പ്പം ക്ഷമിക്കേണ്ടി വന്നു. എങ്കിലും എംബാപ്പെയുടെ മൂന്ന് മികച്ച ഗോളുകളും, രണ്ട് അസിസ്റ്റുകള്‍ നല്‍കുകയും വിനീഷ്യസ് ജൂനിയറിന് മൂന്നാം ഗോള്‍ നേടികൊടുക്കുകയും ചെയ്ത ജൂഡ് ബെല്ലിംഗഹാമിന്റെ മികവും ടീമിന് തുണയായി.
പതിറ്റാണ്ടുമുമ്പ് ടീമിന് മൂന്ന് ആഭ്യന്തര കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകന്റെ തിരിച്ചുവരവ് കാണാന്‍ ബുധനാഴ്ച രാത്രി ബെര്ണാബ്യൂവില് വലിയ ആള്‍ക്കൂട്ടമായിരുന്നു. എന്നാല്‍ സോസിഡാഡ് തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാക്കി. എങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് എംബാപ്പെയിലൂടെ റയല്‍ മാഡ്രിഡ് ലീഡ് എടുത്തു. ബോക്സിനുള്ളില്‍ നിന്ന് തകര്‍പ്പന്‍ ഫസ്റ്റ് ടച്ചിലൂടെ ഡിഫന്‍ഡറെ മറികടന്ന എംബാപ്പെ പന്ത് വലയിലെത്തിച്ചു. എന്നാല്‍ നാല് മിനിറ്റിനുള്ളില്‍ സോസിഡാഡ് തിരിച്ചടിച്ചു. പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ചുവീണ പന്ത് ലൂക്കാ സുചിച്ച് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയുടെ പകുതിയോടെ ബെല്ലിംഗഹാമിന്റെ രണ്ട് മാന്ത്രിക നീക്കങ്ങള്‍ റയലിന് രണ്ട് ഗോളുകള്‍ കൂടി സമ്മാനിച്ചു. ആദ്യം എംബാപ്പെയുമായി ചേര്‍ന്നുള്ള ഒരു വണ്‍-ടു നീക്കത്തിലൂടെ ഗോള്‍കീപ്പറെയും കടന്ന് പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ എംബാപ്പെയെ അദ്ദേഹം സഹായിച്ചു. പിന്നീട് ബോക്സിനുള്ളിലെ മികച്ച മുന്നേറ്റത്തിലൂടെ വിനീഷ്യസ് ജൂനിയറിന് എളുപ്പത്തില്‍ ഗോള്‍ അടിക്കാനുള്ള അവസരമൊരുക്കി. തുടര്‍ന്ന് വിനീഷ്യസ് ജൂനിയര്‍ നല്കിയ മനോഹരമായ പാസ് സ്വീകരിച്ച് ചിപ്പ് ചെയ്ത് വലയിലെത്തിച്ച എംബാപ്പെ തന്റെയും റയല്‍ മാഡ്രിഡിന്റെയും രാത്രി അവിസ്മരണീയമാക്കി.

Comments