ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. അഞ്ചാംദിനം ലങ്കൻ ബാറ്റർമാർ നടത്തിയ ഉറച്ച ചെറുത്തുനിൽപ്പിനെ തുടർന്ന് മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരത്തിലെ താരമായി സോനൽ ദിനുഷയെ തിരഞ്ഞെടുത്തു. രണ്ട് ഇന്നിങ്സിലും താരം സെഞ്ച്വറി നേടി.
ഫോളോ ഓൺ ചെയ്ത ശ്രീലങ്ക അഞ്ചാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലായിരുന്നു. തുടർന്ന് ഇരു ക്യാപ്റ്റൻമാരും മത്സരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആറിന് 229 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് അവസാനദിനം മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. പുറത്താകാതെ 133 റൺസ് നേടിയ സോനൽ ദിനുഷയാണ് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ വൻ പ്രതിരോധം തീർത്തത്. പരമ്പരയിലെ ദിനുഷയുടെ മൂന്നാം സെഞ്ച്വറിയാണിത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ശ്രീലങ്കൻ താരമെന്ന നേട്ടവും ദിനുഷ സ്വന്തമാക്കി. അരവിന്ദ ഡിസിൽവയും കുമാർ സംഗക്കാരയുമാണ് നേരത്തേ ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യൻ ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ സാധിച്ചില്ല. ഒടുവിൽ 150 പന്തിൽ 46 റൺസെടുത്ത നുവാന്തയെ മാനവ് സുതാർ പുറത്താക്കി. 242 പന്തുകൾ നേരിട്ട ഇരുവരും ചേർന്ന് 112 റൺസ് കൂട്ടിച്ചേർത്തു.
പിന്നീട് 28 പന്തിൽ രണ്ട് റൺസെടുത്ത പ്രഭാത് ജയസൂര്യയെ രവീന്ദ്ര ജഡേജ പുറത്താക്കി. എന്നാൽ ഒമ്പതാം വിക്കറ്റിൽ ദിനുഷയും ലഹിരു കുമാരയും ചേർന്ന് വീണ്ടും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. 169 പന്തിൽ 47 റൺസാണ് സഖ്യം നേടിയത്. 90 പന്തിൽ 12 റൺസെടുത്ത കുമാര പുറത്തായ ശേഷവും അസിത ഫെർണാണ്ടോ 24 പന്തുകൾ പിടിച്ചുനിന്നതോടെ ഇന്ത്യ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

Comments