തിരുവനന്തപുരം: സുകുമാരക്കുറുപ്പ് വിദേശത്ത് കഴിയുന്നുണ്ടെന്ന പ്രചാരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്റർപോളിന് കത്ത് നൽകാനാണ് തീരുമാനം.
ബ്രൂണെയുടെ ഉൾപ്രദേശത്ത്‘ജോൺ മേനോൻ’ എന്ന പേരിൽ സുകുമാരക്കുറുപ്പ് കഴിയുന്നുണ്ടെന്ന തരത്തിലാണ് ഒരു പ്രമുഖ മലയാളം ചാനൽ വാർത്ത പുറത്തുവിട്ടത്. 1991 മുതൽ സുകുമാരക്കുറുപ്പ് വിദേശത്താണെന്നും പ്രായത്തിന്റെ അവശതകളല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതേതുടർന്ന് സത്യാവസ്ഥ അറിയാൻ ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇന്റർപോളിന് കത്ത് നൽകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.
സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം സംബന്ധിച്ച കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. ഈ കാലയളവിനിടയില്‍ സുകുമാരക്കുറുപ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കാമെന്ന നിഗമനമായിരുന്നു ഇതിനു പിന്നിൽ. എന്നാൽ ഈ അവസരത്തിൽ സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന തരത്തിലുള്ള പ്രചാരണം വീണ്ടും സജീവമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് നിലവിൽ പ്രചാരണം പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

Comments