ഫുട്ബോള്‍ താരങ്ങള്‍ ഹിപ് -ഹോപ് ലോകത്തേക്ക് കടക്കുന്നതു പുതുമയല്ല. മെംഫിസ് ഡിപേ, റാഫേല്‍ ലിയാവോ, അലക്സ് ഇവോബി എന്നിവര്‍ക്ക് റാപ്പിങ് സര്‍ഗാത്മകമായ ആവിഷ്കാരവും കളിക്കളത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനവുമാണ്. തങ്ങളുടെ സന്തോഷവും വേദനയും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന വിഷയങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു സുരക്ഷിത താവളമാണ് അവര്‍ക്ക് റെക്കോഡിങ് സ്റ്റുഡിയോ.
ഇറ്റാലിയന്‍ സീരി എ ക്ലബ് എ.സി. മിലാനായി 291 മത്സരങ്ങളില്‍നിന്നു 145 ഗോള്‍ പങ്കാളിത്തം കുറിച്ച താരമാണ് ലിയാവോ. പോര്‍ചുഗല്‍ ടീമിനായി 49 മത്സരങ്ങള്‍ കളിക്കുകയും ചെയ്ത ലിയാവോ യൂറോപ്പിലെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ ഒരാളാണ്്. ഹിപ് - ഹോപ് താരത്തിന് ഫുട്ബോള്‍ പോലെ ജീവിതത്തിന്റെ ഭാഗമാണ്. 2021 ല്‍ ജന്മനാടായ സെയ്സലിന്റെ പോസ്റ്റല്‍ കോഡായ 2845-നെ അടിസ്ഥാനമാക്കി 'വേ വി 45' എന്ന പേരില്‍ ഏഴ് ട്രാക്കുകള്‍ അടങ്ങിയ ''ബിഗിനിംഗ്'' എന്ന ്എക്ന്റ്ന്ഡഡ് പ്ലേ (അഞ്ച് വരെ പാട്ടുകള്‍ അടങ്ങിയ റെക്കോഡ്) പുറത്തിറക്കിക്കൊണ്ടാണ് ലോകത്തിന് മുന്നില്‍ മികവ് പ്രകടിപ്പിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം ലിയാവോ ആദ്യ സ്റ്റുഡിയോ ആല്‍ബം ''മൈ ലൈഫ് ഇന്‍ ഈച്ച് വേഴ്സ്'' പുറത്തിറക്കി. 17 ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ആത്മകഥാപരമായ പ്രോജക്ടായിരുന്നു അത്. കുടുംബ ജീവിതത്തെക്കുറിച്ചും പോര്‍ചുഗലില്‍ ഒരു യുവാവെന്ന നിലയില്‍ സഹിച്ച ത്യാഗങ്ങളെക്കുറിച്ചും ഉള്‍ക്കാഴ്ച നല്കാന് ആല്‍ബത്തിലൂടെ കഴിഞ്ഞു. ആഴ്സണല്‍ അക്കാദമിയിലൂടെ വളര്‍ന്ന അലക്സ് ഇവോബി '17' എന്ന പേരില്‍ തന്റെ ആദ്യ സിംഗിള്‍ ആയ 'ഡോണ്ട് ഷൂട്ട്' പുറത്തിറക്കി. നിലവില്‍ ഇംഗ്ലണ്ടിലെ ഇപ്സ്വിച്ച് ടൗണിന്റെ മുന്‍നിര സ്ട്രൈക്കറാണ് ഇവോബി. ചുബ അക്പോം, ഇംഗ്ലണ്ട് അണ്ടര്‍-19 മുന്‍ താരം മെഡി എലിറ്റോ എന്നിവരും ഈ ഗാനത്തില്‍ പങ്കാളികളായി. തെരുവ് അക്രമങ്ങളുടെ ലോകത്തേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് തടയുകയായിരുന്നു പ്രധാന സന്ദേശം. കിഴക്കന്‍ ലണ്ടനിലെ ഈ മൂവര്‍ സംഘത്തിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു മ്യൂസിക് വീഡിയോ. നൈജീരിയക്കായി 99 മത്സരങ്ങള്‍ കളിച്ച ഇവോബി, ആ വര്‍ഷം തന്നെ തന്റെ ആഫ്രിക്കന്‍ പാരമ്പര്യം ആഘോഷിക്കുന്ന ''വാട്ട്സ് ലവ്'' എന്ന രണ്ടാമത്തെ സിംഗിള്‍ പുറത്തിറക്കി. പിന്നീട് ഒരു സമ്പൂര്‍ണ്ണ ആല്‍ബം നിര്‍മ്മിക്കുന്നതിലേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ആ ശ്രമം ഒടുവില്‍ പൂര്‍ത്തിയാവുകയും ഏപ്രിലില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയും ചെയ്തു. ഇപി റിലീസ് ചെയ്യുന്ന ആദ്യ പ്രീമിയര്‍ ലീഗ് കളിക്കാരനുമായി.
നെതര്‍ലന്‍ഡ്സിന്റെ രാജ്യാന്തര താരമായ മെംഫിസ് ഡിപേ പി.എസ്.വി. ഐന്തോവനിലൂടെയാണു വളര്‍ന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിയോണ്‍, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകള്‍ക്കായി കളിച്ചു.
ബ്രസീലിന്റെ കൊറിന്ത്യന്‍സ് മുന്‍നിര താരമാണിപ്പോള്‍. ഒരു റാപ്പര്‍ എന്ന നിലയിലും പ്രശസ്തി നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ലോകമെമ്പാടുമുള്ള യാത്രകളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് 2017 ലാണ് ഡിപേ സ്വതന്ത്രമായി സംഗീതം ചെയ്യാന്‍ തുടങ്ങിയത്. 2020 ല്‍ അദ്ദേഹം ''ഹെവി സെ്റ്റപ്പര്'' എന്ന പേരില്‍ ആദ്യ സ്റ്റുഡിയോ ആല്‍ബം പുറത്തിറക്കി. അദ്ദേഹത്തിന്റെ വളര്‍ച്ചയെക്കുറിച്ചും പ്രതികൂല സാഹചര്യങ്ങളോടുള്ള പോരാട്ടങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു.
ഇതിലെ ''ബിഗ് ഫിഷ്'' എന്ന ട്രാക്കിലെ എന്ന വരികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭൂരിപക്ഷ ഉടമകളെ ലക്ഷ്യം വച്ചല്ലെന്ന് ഡിപായ്ക്ക് വ്യക്തമാക്കേണ്ടി വന്നിരുന്നു. 2025 ല്‍ പുറത്തിറങ്ങിയ ''ഫാവേലാസ്'' എന്ന കൊളാബൊറേറ്റീവ് ഇപിയിലൂടെ തന്റെ വളര്‍ച്ച അദ്ദേഹം കാണിച്ചുതന്നു. കൊറിന്ത്യന്‍സില്‍ ചേര്‍ന്നതിന് ശേഷമുള്ള ബ്രസീലിലെ തന്റെ പുതിയ ജീവിതത്തെ പര്യവേക്ഷണം ചെയ്യുന്നതായിരുന്നു ആല്‍ബം. 32-കാരനായ ഡിപായുടെ കരാര്‍ പുതുക്കുന്നതിന് തൊട്ടുമുമ്പ് കൊറീന്ത്യന്‍സ് അവരുടെ ആദ്യത്തെ രണ്ട് വര്‍ഷത്തെ കരാര്‍ നീട്ടല്‍ വാഗ്ദാനം പിന്‍വലിച്ചിരുന്നു. ടീമിനെ കോപ്പ ലിബര്‍ട്ടഡോറസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കാന്‍ സഹായിച്ച് മടങ്ങിയെത്തി വൈകാതെ ''ഡോണ്ട് പാനിക്'' പുതിയ മ്യൂസിക് വീഡിയോ പുറത്തിറക്കി. കൊറിന്ത്യന്‍സ് ആസ്ഥാനം തീപിടിച്ചു നശിക്കുന്നതായുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍.







Comments