
ആംസ്റ്റല്‍വീന്‍ (നെതര്‍ലന്‍ഡ്സ്): വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. പ്ലേ ഓഫ് പോരാട്ടത്തില്‍ ജര്‍മനിയെ 3-1 നു തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചത്. 1974 ന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. 1974 ല്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇന്ത്യക്കായി നവനീത് കൗര്‍ ഇരട്ട ഗോളുകളും ഇഷിക ഒരു ഗോളുമടിച്ചു. ക്രിങ്സ് ലിനാണ് ജര്‍മനിക്കായി ഒരു ഗോളടിച്ചത്. ഒന്നാം പകുതിയില്‍ ഇരുടീമുകളും വിട്ടുകൊടുക്കാതെ പോരാടി. ഇന്ത്യയും ജര്‍മനിയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഒന്നാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു. മൂന്നാം പാദത്തില്‍ കളി മാറി. അവസാനം ഇന്ത്യ മുന്നേറ്റങ്ങള്‍ക്ക് വേഗം കൂട്ടിയതോടെ ജര്‍മനിക്ക് പിടിച്ചു നില്ക്കാനായില്ല. 42-ാം മിനിറ്റില്‍ ഇഷികയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. മിനിറ്റുകള്‍ക്കകം പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നവനീത് കൗര്‍ രണ്ടാം ഗോളുമടിച്ചു. മൂന്നാം പാദത്തില്‍ ഇന്ത്യ 2-0 ത്തിനു മുന്നിട്ടുനിന്നു. അവസാന പാദത്തില്‍ ജര്‍മനി തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു് നാലാം പാദത്തില്‍ നവനീത് കൗര്‍ ഗോളടിച്ചതോടെ ജര്‍മനി തോല്‍വി ഉറപ്പാക്കി. 58-ാം മിനിറ്റില്‍ ജര്‍മനി ആശ്വാസ ഗോളടിച്ചു.







Comments