കണ്ണൂര്‍: വന്‍ തിരിച്ചടി നേരിട്ട നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ വിശദീകരണത്തിന് പ്രതിപക്ഷനേതാവ് പിണറായി വിജയന് കണ്ണൂരില്‍. നാളെ മുതല്‍ മൂന്ന് ദിവസമാണ് യോഗങ്ങളില്‍ സംസാരിക്കും. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും രണ്ടു വീതം രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ അദ്ദേഹം സംസാരിക്കും. രണ്ടിടങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് സിപിഐഎം വിലയിരുത്തിയിരുന്നു.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാനനേതൃത്വത്തിനും വീഴ്ച്ചയെന്ന് സിപിഐഎം റിവ്യൂ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാന്‍ കഴിയുമായിരുന്നു. പയ്യന്നൂരില്‍ ടിഐആ മധുസൂദനനെ മാറ്റിനിര്‍ത്താമെന്ന് പാര്‍ട്ടി നേതൃത്വത്തിന് പറയാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആദ്യം എതിര്‍പ്പുയര്‍ന്നത് മയ്യില്‍ നിന്നാണ്. ഇവിടെയും രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായാണ് പിണറായി പങ്കെടുക്കുന്ന വിശദീകരണ യോഗം. തിരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുയോഗം.

Comments