ട്രെയിൻ യാത്രയ്ക്കിടെ പാട്ടും ആഘോഷവുമായി സമയം ചെലവഴിക്കുന്നത് പലർക്കും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഒരാളുടെ ആഘോഷം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുമ്പോൾ കാര്യങ്ങൾ മാറും. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ ഒരു കൂട്ടം സ്ത്രീകൾ ഉച്ചത്തിൽ പാട്ടുപാടുകയും കൈയടിക്കുകയും ചെയ്തതോടെ ടിടിഇക്ക് ഇടപെടേണ്ടിവന്നു.
വൈറലായ വീഡിയോയിൽ ട്രെയിൻ കോച്ചിനുള്ളിൽ നിരവധി സ്ത്രീകൾ ഒരുമിച്ചിരുന്ന് പാട്ടുപാടുകയും താളത്തിനൊത്ത് കൈയടിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. മഹിളാ സംഗീതം പോലെയുള്ള ആഘോഷമാണ് ഇവർ ട്രെയിനിനുള്ളിൽ നടത്തിയത്. സ്ത്രീകൾ ആവേശത്തോടെ പാടുകയും കൈയടിക്കുകയും ചെയ്യുന്നതിനിടെ സമീപത്തിരുന്ന മറ്റ് യാത്രക്കാർ ഇവരുടെ ഭാഗത്തേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.
പാട്ടും കൈയടിയും ഉച്ചത്തിലായതോടെ ചില സഹയാത്രികർക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് വിവരം ലഭിച്ചതോടെ ടിടിഇ സ്ഥലത്തെത്തി സ്ത്രീകളോട് ശാന്തരാകാനും പാട്ടും ആഘോഷവും അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. ടിടിഇ സമാധാനപരമായി സംസാരിച്ച് മുന്നറിയിപ്പ് നൽകുന്നതും സ്ത്രീകളോട് തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. വീണ്ടും പരാതി ലഭിച്ചാൽ നടപടിയെടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ അഭിപ്രായഭിന്നതയും ശക്തമായി. യാത്രയ്ക്കിടെ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ട്രെയിൻ എല്ലാവരും പങ്കിടുന്ന പൊതുസ്ഥലമായതിനാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉച്ചത്തിൽ പാടുന്നത് ശരിയല്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം.

Comments