അബുദാബി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് യുഎഇയിൽ 10 വർഷത്തെ ജനറൽ സാറ്റലൈറ്റ് സർവീസസ് ലൈസൻസ്. ഇതോടെ രാജ്യത്ത് പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ ശൃംഖല സ്ഥാപിച്ച് പ്രവർത്തിപ്പിക്കാനും സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നൽകാനും സ്റ്റാർലിങ്കിന് അനുമതിയായി.
ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ)യാണ് ലൈസൻസ് അനുവദിച്ചത്. വ്യക്തികൾക്കും ബിസിനസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പുറമെ സമുദ്ര, വ്യോമയാന മേഖലകൾക്കും സ്റ്റാർലിങ്കിന്റെ സേവനം ലഭ്യമാകും.
നീക്കം യുഎഇയിലെ ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ വൈവിധ്യവത്കരിക്കാനും ദേശീയ നെറ്റ്വർക്കിന്റെ പ്രതിരോധശേഷി, സന്നദ്ധത, തുടർച്ച എന്നിവ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. സമുദ്ര, വ്യോമയാന ഗതാഗതം, ഊർജം, ലോജിസ്റ്റിക്സ്, അടിയന്തര പ്രതികരണം തുടങ്ങിയ നിർണായക മേഖലകൾക്കും ഇത് പിന്തുണയാകും.

Comments