കൊച്ചി: നിര്‍ധന വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്‌നേഹപൂര്‍വം ജൂബിലി വിദ്യാജ്യോതി പദ്ധതിയിലേക്കു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറി. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ ബിഷപ് ഹൗസിലെത്തി മാര്‍ ക്ലിമീസ് ബാവയ്‌ക്കു ചെക്ക് നല്‍കി.
മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് എം.എ. യൂസഫലി പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചത്. ലുലു ഗ്രൂപ്പ് ഡയറക്‌ടര്‍ ജോയി ഷഡാനന്ദന്‍ ചെക്ക് കൈമാറി. ലുലു പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്‌ണന്‍, ലുലു ഹോസ്‌പിറ്റാലിറ്റി ൈപ്രവറ്റ് ലിമിറ്റഡ് ഫിനാന്‍സ് കണ്‍ട്രോളര്‍ അജിത് എന്നിവരും സന്നിഹിതരായിരുന്നു.
മെഡിക്കല്‍, നഴ്‌സിങ്, എന്‍ജിനീയറിങ്, നിയമ പഠനം തുടങ്ങി വിവിധ പ്രഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ 25 നിര്‍ധന വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനച്ചെലവുകളുമാണു സ്‌നേഹപൂര്‍വം ജൂബിലി വിദ്യാജ്യോതി പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി മാര്‍ ക്ലിമീസ് ബാവ ഏറ്റെടുത്തു നടത്തുന്നത്.

Comments