More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

റെയില്‍വേ ഡിവിഷന്‍ വിഭജനം: തിരുവനന്തപുരവും പാലക്കാടും വെട്ടിമുറിക്കാന്‍ തമിഴ്‌നാട്‌

Authored by ജി. അരുണ്‍ | Last updated: 28 Aug 2026, 11:55 PM | 2 min read

Print
റെയില്‍വേ ഡിവിഷന്‍ വിഭജനം: തിരുവനന്തപുരവും പാലക്കാടും വെട്ടിമുറിക്കാന്‍ തമിഴ്‌നാട്‌
തിരുവനന്തപുരം: പാലക്കാട്‌ റെയില്‍വേ ഡിവിഷനില്‍നിന്ന്‌ മംഗളൂരു വേര്‍പെടുത്തിയതുപോലെ തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിലെ തമിഴ്‌നാട്‌ പ്രദേശങ്ങള്‍ അവിടെചേര്‍ക്കാന്‍ സമ്മര്‍ദം. തമിഴ്‌നാട്ടിലെ പ്രാദേശിക ഗ്രൂപ്പുകളാണ്‌ ഇതിനായി സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രചാരണമാരംഭിച്ചത്‌. സര്‍ക്കാര്‍ തലത്തിലും പാര്‍ലമെന്റംഗങ്ങള്‍ വഴിയും ഉടന്‍ ആവശ്യമുന്നയിക്കുമെന്നാണു സൂചന.
കന്യാകുമാരി ജില്ലയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഇപ്പോള്‍ തിരുവനന്തപുരം ഡിവിഷന്റെ ഭാഗമാണ്‌. ഇവ മധുര ഡിവിഷനില്‍ ചേര്‍ക്കാനാണു സമ്മര്‍ദം. പാലക്കാട്‌ ഡിവിഷന്റെ ഭാഗമായ പൊള്ളാച്ചി അവടെനിന്നു മാറ്റി സേലം ഡിവിഷനില്‍ ചേര്‍ക്കണമെന്നും ആവശ്യമുയരുന്നു. നാഗര്‍കോവില്‍ പാത മധുര ഡിവിഷനില്‍ ലയിപ്പിക്കാന്‍ 2017-ല്‍ നീക്കമുണ്ടായെങ്കിലും പ്രതിഷേധം മൂലം നടന്നിരുന്നില്ല. കുഴിത്തുറ വെസ്‌റ്റ്‌ മുതല്‍ തിരുനെല്‍വേലിക്കടുത്ത്‌ മേലെപ്പാളയം വരെയുള്ള പാത മധുരയ്‌ക്കു കൈമാറുന്നതിനു പകരം കൊല്ലം-ചെങ്കോട്ട പാതയിലെ കൊല്ലം മുതല്‍ ഭഗവതിപുരം വരെ തിരുവനന്തപുരം ഡിവിഷനില്‍ ലയിപ്പിക്കാനായിരുന്നു നീക്കം.
കന്യാകുമാരി, നാഗര്‍കോവില്‍ ടെര്‍മിനലുകളില്‍നിന്ന്‌ കേരളത്തിലൂടെ തമിഴ്‌നാട്ടിലേക്കു പോകുന്ന ട്രെയിനുകള്‍ വേണ്ടെന്നാണ്‌ കന്യാകുമാരിയിലെ സംഘടനകളുടെ നിലപാട്‌. തിരുവനന്തപുരം ഡിവിഷന്‍ സമീപകാലത്താണ്‌ കന്യാകുമാരിയില്‍ ആറു പ്ലാറ്റ്‌ഫാമുകള്‍ നിര്‍മിച്ചത്‌. നാഗര്‍കോവില്‍ ജങ്‌ഷനിലും വിപുലമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്‌. അഞ്ചു പിറ്റ്‌ലൈന്‍, 9 സ്‌റ്റേബിളിങ്‌ ലൈന്‍, 6 പ്ലാറ്റ്‌ഫാമുകള്‍ എന്നിവയാണ്‌ ഇവിടെ വരുന്നത്‌. എന്നാല്‍ നാഗര്‍കോവിലില്‍ ആവശ്യത്തിനു ജീവനക്കാരെ നല്‍കുന്നില്ലെന്നു പരാതിയുണ്ട്‌. തിരുവനന്തപുരം യാഡില്‍ ഒരു കോച്ചിന്‌ രണ്ടു തൊഴിലാളികള്‍ വീതമുള്ളപ്പോള്‍ നാഗര്‍കോവിലില്‍ മൂന്നു കോച്ചുകള്‍ക്ക്‌ ഒരു ജീവനക്കാരനാണുള്ളത്‌.
തിരുനെല്‍വേലി-ബിലാസ്‌പൂര്‍, നാഗര്‍കോവില്‍-ഷാലിമാര്‍, ദിബ്രുഗഡ്‌-കന്യാകുമാരി വിവേക്‌ എന്നീ ട്രെയിനുകള്‍ തങ്ങള്‍ക്കാവശ്യമില്ലാത്തതിനാല്‍ കേരളത്തില്‍ അവ യാത്ര അവസാനിപ്പിക്കണമെന്നും പകരം കൊങ്കണ്‍ വഴി തിരുവനന്തപുരത്തേക്കുള്ള മൂന്നു ട്രെയിനുകള്‍ നാഗര്‍കോവിലിലേക്ക്‌ നീട്ടണമെന്നുമാണ്‌ ഉയര്‍ന്നുവരുന്ന ആവശ്യം. ട്രെയിനുകള്‍ വൃത്തിയാക്കാന്‍ തിരുവനന്തപുരം ഡിവിഷന്‍ തങ്ങളുടെ സ്‌റ്റേഷനുകള്‍ ഉപയോഗിക്കുന്നെന്നും ആവശ്യമില്ലാത്ത പല ട്രെയിനുകളും ഇതിനായി അടിച്ചേല്‍പ്പിക്കുന്നെന്നും ആക്ഷേപമുന്നയിക്കുന്നവര്‍ പറയുന്നു. പൊള്ളാച്ചി പാതയിലൂടെ കൂടുതല്‍ ട്രെയില്‍ ഓടിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌. നിലവില്‍ ഒമ്പത്‌ ട്രെയിനുകളാണ്‌ പൊള്ളാച്ചി വഴി സര്‍വീസ്‌ നടത്തുന്നത്‌.

ജി. അരുണ്‍

മംഗളൂരു വേര്‍പെടുത്തല്‍: റെയില്‍ മന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ യു.ഡി.എഫ്‌.

തിരുവനന്തപുരം: മംഗളൂരു വേര്‍പെടുത്തിയതുമൂലം പാലക്കാട്‌ റെയില്‍വേ ഡിവിഷനും കേരളത്തിനുമുണ്ടായ നഷ്‌ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി യു.ഡി.എഫ്‌ എം.പിമാര്‍ കൂടിക്കാഴ്‌ച നടത്തും. എം.കെ. രാഘവന്‍ എം.പിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.
നീതികേട്‌ വിവാദമായിട്ടും കേരളത്തിലെ എം.പിമാരെ ചര്‍ച്ചയ്‌ക്കു വിളിക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. കേരളത്തോട്‌ ആലോചിക്കാതെ ഡിവിഷന്‍ വെട്ടിമുറിച്ചതു വഞ്ചനയാണ്‌. ഇതുമൂലം പാലക്കാട്‌ ഡിവിഷന്‌ മലബാര്‍ മേഖലയിലേക്കു പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയാത്ത നിലവരും. വിഷയത്തിന്റെ ഗൗരവം റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാനെയും ബോധ്യപ്പെടുത്തുമെന്ന്‌ രാഘവന്‍ പറഞ്ഞു.
തിരുവോണ ദിനത്തില്‍ പാലക്കാട്‌ ഡിവിഷനു മുന്നില്‍ യു.ഡി.എഫ്‌ എം.പിമാര്‍ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ റെയില്‍ഭവനു മുന്നില്‍ പ്രതിഷേധിക്കാനും എം.പിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ടെന്ന്‌ എന്‍.കെ. പേമചന്ദ്രന്‍ എം.പി. പറഞ്ഞു.

Tags

  • latest news

About Author:

Author photo

ജി. അരുണ്‍

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘എന്തിന് മാറി ചിന്തിച്ചു? ആരെ വിശ്വസിച്ചു? ടി.കെ. ഗോവിന്ദനെന്ന അവസരവാദിയെ സ്വീകരിച്ചതെന്തിന്? തെറ്റ് തിരുത്തണം’; പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ, സിയാലിന്റെ മുന്നറിയിപ്പിനും ഫലമില്ല

photo-facebook

റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറുപ്പിച്ചു; ധര്‍മപുരിയില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

photo-facebook

രാജ്യം ഭരിക്കേണ്ടത് ഭരണഘടനയനുസരിച്ച്'; 'ഖർഗെക്ക് നീതി ലഭിക്കണം', ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതി കത്തിച്ച് യൂത്ത് കോൺഗ്രസ്

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

Comments