
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശക്കൊടുമുടിയേറ്റാന്‍ ഇതിഹാസ താരം 'യൂണിവേഴ്സല്‍ ബോസ്' എന്ന ക്രിസ് ഗെയ്ല് ഇന്ന് തലസ്ഥാനമണ്ണില്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) പോരാട്ടങ്ങള്‍ക്കു മാറ്റുകൂട്ടാനാണ് വെസ്റ്റിന്ത്യന്‍ ബാറ്റിങ് വിസ്മയം എത്തുന്നത്. ഇന്ന് 2.30 ന് നടക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് - തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് മുന്നോടിയായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം അരങ്ങേറും. കൊലകൊമ്പന്മാരായ ബൗളര്‍മാരുടെ പന്തുകള്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തിയിരുന്ന ഗെയ്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റന്‍ സിക്സറുകള്‍ക്കും ഇന്ന് ഗ്രീന്‍ഫീല്‍ഡ് സാക്ഷ്യം വഹിക്കും. ഗ്രൗണ്ടിലെ ഗെയിലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തില്‍ത്തന്നെ വലിയ ശ്രദ്ധയും വന്‍ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
സുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികള്‍, വെള്ളം, ആഹാര പദാര്‍ഥങ്ങള്‍, പടക്കങ്ങള്‍, സിഗരറ്റ്, ലൈറ്റര്‍, തീപ്പെട്ടികള്‍, ലഹരി പദാര്‍ഥങ്ങള്‍, ബാഗ്, കുട, ഹെല്‍മറ്റ്, ക്യാമറ എന്നിവ സ്റ്റേഡിയത്തിനുള്ളില്‍ അനുവദിക്കില്ല







Comments