മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. ഫീല്‍-ഗുഡ് റൊമാന്റിക് ചിത്രങ്ങളിലൂടെയാണ് നിവിന്‍ പ്രേക്ഷകമനസ്സ് കീഴടക്കിയത്. എന്നാല്‍ അത്തരം സിനിമകള്‍ റിപ്പീറ്റായി വന്നുതുടങ്ങിയപ്പോള്‍ നിവിന്‍ ഒന്ന് മാറ്റിപിടിച്ചു. പക്ഷേ സ്ഥിരം ജോണറില്‍ നിന്നുള്ള ആ ഗതിമാറ്റം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നിവിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു തുടങ്ങി.
എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അഖില്‍ സത്യന് സംവിധാനം ചെയ്ത സര്‍വം മായയിലൂടെ താരം വീണ്ടും പഴയ നിവിന്‍ പോളിയായി. തമാശയും കുസൃതിയും നിറഞ്ഞ നിവിന്റെ ആ പഴയ അഭിനയശൈലിയും സ്ക്രീന്‍ പ്രെസന്‍സും എന്ജോയ് ചെയ്ത പ്രേക്ഷകര്‍ ഇരുകൈയും നീട്ടി താരത്തെ സ്വീകരിച്ചു. അതിനു ശേഷം ഓണം റിലീസായി എത്തിയ നിവിന്‍ പോളി-മമിത കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗിരീഷ് എഡിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വമ്പന്‍ പ്രതികരണവുമായി തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ്. സിനിമയുടെ വിജയാഘോഷത്തിനിടെ അഭിമുഖങ്ങളുടെ തിരക്കിലാണിപ്പോള്‍ താരം.
ഇപ്പോഴിതാ സിനിമകളിൽ അനാവശ്യമായ ദ്വയാർഥ പ്രയോഗങ്ങളും അശ്ലീല രംഗങ്ങളും ഒഴിവാക്കണമെന്നത് കരിയറിന്റെ തുടക്കം മുതൽ താൻ സ്വീകരിച്ച ഉറച്ച നിലപാടാണെന്ന് പറയുകയാണ് നിവിന്‍ പോളി. ഒരു കഥ പ്രേക്ഷകരോട് പറയാൻ ഇത്തരം കാര്യങ്ങളുടെ യാതൊരു ആവശ്യവുമില്ലെന്നും തനിക്ക് കംഫർട്ടബിൾ അല്ലാത്ത രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ അത്തരം സിനിമകളിൽനിന്ന് മാറിനിൽക്കാൻ പോലും മടിച്ചിരുന്നില്ലെന്നും നിവിന്‍ പറയുന്നു.
‘‘സിനിമകളിൽ അനാവശ്യമായ ദ്വയാർഥ പ്രയോഗങ്ങളും അശ്ലീല രംഗങ്ങളും ഒഴിവാക്കണമെന്നത് കരിയറിന്റെ തുടക്കം മുതൽ ഞാന്‍ സ്വീകരിച്ച ഉറച്ച നിലപാടാണ്. ഒരു കഥ പ്രേക്ഷകരോട് പറയാൻ ഇത്തരം കാര്യങ്ങളുടെ യാതൊരു ആവശ്യവുമില്ല. എനിക്ക് കംഫർട്ടബിൾ അല്ലാത്ത രംഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടാൽ അത്തരം സിനിമകളിൽനിന്ന് മാറിനിൽക്കാൻ പോലും മടിച്ചിരുന്നില്ല. ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പോലെ എന്റെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ അതുമൊരു കാരണമായിട്ടുണ്ടാകാം.
വിനീതിന്റെ ചിത്രങ്ങൾ എപ്പോഴും ക്ലീൻ ആൻഡ് നീറ്റ് ആയിരിക്കും. അവന്റെ സിനിമകളിൽ ആവശ്യമില്ലാത്ത വഷളത്തരങ്ങളോ ഡബിൾ മീനിങ് ഡയലോഗുകളോ ഉണ്ടാകാറില്ല. സിനിമയിൽ അത്തരം കാര്യങ്ങൾ കൊണ്ടുവരേണ്ട കാര്യമില്ലെന്ന ബോധ്യം വിനീതിനുണ്ട്. വ്യക്തിപരമായി എനിക്കും തുടക്കം മുതൽ അതേ നിലപാടാണ്.
എന്റെ തുടക്കക്കാലത്ത് ഒരു സിനിമയിലെ പാട്ട് രംഗത്തിൽ പല രീതിയിലുള്ള അശ്ലീലച്ചുവയുള്ള ഭാവങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എനിക്കതിന് കഴിയില്ലെന്നും ആവശ്യമെങ്കിൽ തന്നെ ആ സിനിമയിൽനിന്ന് ഒഴിവാക്കാമെന്നും ഞാന്‍ തുറന്നു പറഞ്ഞു. പുതുമുഖമായിരുന്ന കാലത്ത് എല്ലാ ഭാഗത്തുനിന്നും വലിയ സമ്മർദമാണ് ഇതിനെ തുടർന്നുണ്ടായത്. കൂടെയുണ്ടായിരുന്ന സഹനടന്മാർ പോലും ഇത് വലിയ പ്രശ്നമാകുമെന്ന് ഓർമിപ്പിച്ച് ഭയപ്പെടുത്തി. എന്നാൽ, പണമോ മറ്റ് ആനുകൂല്യങ്ങളോ അല്ല, മറിച്ച് വൾഗർ ആയ സീനുകളിൽ അഭിനയിക്കില്ലെന്ന വ്യക്തിപരമായ തീരുമാനത്തിൽ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്തത്. മണിക്കൂറുകളോളം ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും ഒടുവിൽ ആ രംഗം പൂർണമായും മയപ്പെടുത്തിയാണ് ചിത്രീകരിച്ചത്...’’ നിവിന്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. നിവിൻ പോളിയുടെ ഭൂരിഭാഗം ഹിറ്റ് ചിത്രങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതിന്റെ കാരണമിതാണെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റുകളായി കുറിക്കുന്നത്.

Comments