പിണറായി വെസ്‌റ്റ് സി. മാധവന്‍ സ്‌മാരക വായനശാല വയോജന വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ നാടന്‍ പൂക്കള്‍ ശേഖരണമത്സരത്തില്‍ ആവേശത്തോടെയാണ് വയോജനങ്ങള്‍ പങ്കെടുത്തത്.
കുട്ടികളെപ്പോലെ പൂക്കള്‍ ശേഖരിക്കാന്‍ പാടത്തും പറമ്പിലും വയോജനങ്ങള്‍ ഇറങ്ങിയത് നാട്ടുകാര്‍ക്കും കൗതുക കാഴ്‌ചയായി. പഴയ ഓണക്കാലത്തിന്റെ ഓര്‍മ്മകളാണ് ഈ മത്സരം മത്സരാര്‍ഥികള്‍ക്ക് സമ്മാനിച്ചത്.ജമന്തി പൂക്കളും ചെണ്ടുമല്ലി പൂക്കളും നമ്മുടെ വീട്ടുമുറ്റങ്ങളിലെ പൂക്കളങ്ങളില്‍ സ്‌ഥാനം പിടിച്ചപ്പോള്‍ നാടന്‍ പൂക്കള്‍ ആരും ശേഖരിക്കാതായി.
നാട്ടുപൂക്കളുടെ സുഗന്ധവുമായാണ് ഈ മത്സരത്തിന് വയോജനങ്ങള്‍ ഇവിടെ എത്തിയത്.ആവേശകരമായ മത്സരത്തില്‍ 116 നാട്ടുപൂക്കള്‍ ശേഖരിച്ച് വി.കെ.രേവതി ഒന്നാം സ്‌ഥാനവും 92 നാടന്‍പൂക്കള്‍ ശേഖരിച്ച് വി.സവിതരണ്ടാം സ്‌ഥാനവും നേടി.തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും അരങ്ങേറി മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള സി കെ സദാശിവന്‍ മാസ്‌റ്റര്‍ അവാര്‍ഡ് നേടിയ പി.വി ബാലകൃഷ്‌ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.പി.രാമകൃഷ്‌ണന്‍അദ്ധ്യക്ഷനായി. അഡ്വ വി .പ്രദീപന്‍, എം.ബാബു, എം എം ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെ. പ്രകാശന്‍, കെ.വി ചന്ദ്രി, കെ.വിമല,മല്ലി എന്നിവര്‍ നേതൃത്വം നല്‍കി.നാട്ടുവര്‍ത്താനം നൂറാം എപ്പിസോഡ് തികക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് സെപ്‌റ്റംബര്‍ 12 വരെ സംഘടിപ്പിച്ചിട്ടുള്ളത്.
എന്‍. പ്രശാന്ത്
തലശേരി

Comments