റിയാദ്: സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വെള്ളിയാഴ്ച അല്‍ താവൂനെതിരായ മത്സരത്തില്‍ നേടിയ ഗോളിലൂടെ റൊണാള്‍ഡോ ഈ ചരിത്രനേട്ടം കുറിച്ചത്.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബസ്സാം മുഹമ്മദ് അല്‍ ഹുറൈജിയുടെ ഗോളിലൂടെ അല്‍ താവൂസ് മുന്നിലെത്തിയിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സാമു കോസ്റ്റയിലൂടെ അല്‍ നസര്‍ സമനില പിടിച്ചു. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റില്‍, മുഹമ്മദ് സിമാകാന്റെ ഗോള്‍മുഖത്തേക്കുള്ള ഷോട്ട് വലയിലെത്തിച്ചുകൊണ്ട് റൊണാള്‍ഡോ ടീമിന്റെ വിജയഗോള്‍ ഉറപ്പാക്കുകയായിരുന്നു.
ഈ ഗോളോടെ സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 104 ആയി ഉയര്‍ന്നു. മുഹമ്മദ് അല്‍ സഹ്ലവിയുടെ റെക്കോര്‍ഡാണ് ഇതിലൂടെ അദ്ദേഹം മറികടന്നത്. ഈ ഗോളോടെ കരിയറിലെ 1,000 ഗോളുകള്‍ എന്ന നാഴികക്കല്ലിനടുത്തേക്ക് അഞ്ച് തവണ ബാലണ്‍ ഡി ഓര് ജേതാവായ റൊണാള്‍ഡോ എത്തിയിരിക്കുകയാണ്. 41 കാരനായ താരത്തിന്റെ ആകെ ഗോളുകളുടെ എണ്ണം ഇപ്പോള്‍ 978 ആയി.
അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന ഈ വിജയം ലീഗില്‍ അല്‍ നസറിന്റെ കുതിപ്പ് നിലനിര്‍ത്തി. നാല് ജയങ്ങളോടെ റിയാദ് ക്ലബ്ബ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. സാദിയോ മാനെയുടെ പാസില്‍ നിന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ കോസ്റ്റ ഗോള്‍ നേടിയത്.
50-ാം മിനിറ്റില്‍ സിമാകാന്റെ ഷോട്ടില്‍ പന്ത് ഗോളിലേക്ക് വഴിതിരിച്ചുവിട്ട് റൊണാള്‍ഡോ അല്‍ നസറിന് ലീഡ് സമ്മാനിച്ചത്. ലീഗില്‍ മുഖ്യ എതിരാളികളായ അല്‍ ഹിലാലിനേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് അല്‍ നസര്‍. ഈ സീസണില്‍ ജോര്‍ജെ ജീസസിന് പകരക്കാരനായി അല്‍ നസര്‍ പരിശീലകനായി ചുമതലയേറ്റ ആഞ്ജെ പോസ്റ്റെകോഗ്ലൂവിന്റെ നൂറുശതമാനം വിജയ റെക്കോര്‍ഡ് ഈ ജയത്തോടെ തുടരുകയാണ്.

Comments