ലുധിയാന: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐക്കായി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ ഗുരുദാസ്പൂർ സ്വദേശിയായ 20കാരനെ ലുധിയാന പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിൽ നിർമിച്ച സിസിടിവി ക്യാമറകൾ ഉപയോഗിച്ച് അതീവ സുരക്ഷാ പ്രാധാന്യമുള്ള സൈനിക മേഖലയുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർക്ക് കൈമാറിയിരുന്നതായി പൊലീസ് അറിയിച്ചു.
ബദ്ദോവാൾ കന്റോൺമെന്റിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെ ലുധിയാന-ഫെറോസ്പൂർ റോഡിൽ യുവാവ് കട വാടകയ്‌ക്കെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവിടെ ചെരുപ്പ് കട നടത്തിയിരുന്നെങ്കിലും കൃത്യമായി പ്രവർത്തിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
പകരം, പ്രധാന റോഡിലേക്ക് ദൃശ്യങ്ങൾ ലഭിക്കുന്ന തരത്തിൽ കടയ്ക്ക് പുറത്തായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഐഎസ്ഐക്ക് കൈമാറിയിരുന്നതായി സംശയിക്കുന്നുണ്ട്.
സൈനിക നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments