കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ. ബാർ ഉടമകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. പരിശോധനയിൽ അശോക് കുമാറിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.
ഇന്നലെ അർധരാത്രിയാണ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു എക്സൈസ് വിജിലൻസ് ഓഫീസർക്കൊപ്പം അശോക് കുമാറിന്റെ വീട്ടിലെത്തിയത്. ബാർ ഉടമകളുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധമടക്കമുള്ള ആരോപണങ്ങളിൽ അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.
മൊബൈൽ ഫോൺ പരിശോധിച്ചതിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. കോട്ടയം ജില്ലയിലെ ഒരു റേഞ്ച് ഇൻസ്പെക്ടറുടെ മൊബൈൽ ഫോണും കമ്മീഷണർ പിടിച്ചെടുത്തിട്ടുണ്ട്.
വിശദീകരണം നൽകുന്നതിനായി അശോക് കുമാറിനെയും റേഞ്ച് ഇൻസ്പെക്ടറെയും അടിയന്തരമായി തിരുവനന്തപുരത്തെ എക്സൈസ് കമ്മീഷണറേറ്റിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ഇരുവരും ഇന്ന് രാവിലെ കമ്മീഷണറേറ്റിലെത്തി. പ്രാഥമികമായി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. ക്രമക്കേടുകൾക്ക് ചില ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ അസാധാരണ നടപടി.
പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായാണ് സൂചന. ആദ്യഘട്ട നടപടിയായി ഇരുവരെയും സസ്പെൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്. തുടർന്ന് വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും കൂടുതൽ കർശന നടപടികളിലേക്ക് കടക്കുക. ഇരുവരുടെയും മുൻകാല സർവീസ് ചരിത്രം പരിശോധിക്കാനും എക്സൈസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.

Comments