ആലപ്പുഴ : മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെ 16 ഫ്രീസറുകളിൽ 15 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങൾ. ഇവ മാറ്റാൻ വൈകുന്നതിനാൽ ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹം സൂക്ഷിക്കാൻ കഴിയാതെ ബന്ധുക്കൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഫെബ്രുവരി മുതൽ സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹം ഇവിടെ ഉണ്ട്.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് എത്തിക്കുന്ന അജ്ഞാതരായ രോഗികൾ ഇവിടെ ചികിത്സയ്ക്കുശേഷം മരിച്ചാൽ മൃതദേഹം മറവു ചെയ്യുന്നതിനു മുൻപ് അതേ സ്റ്റേഷന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടണം. ഇതു കിട്ടാൻ വൈകുന്നതാണ് മൃതദേഹം മറവു ചെയ്യുന്നതിനു പ്രധാന തടസ്സമായി മാറുന്നത്.
പോലീസ് ക്ലിയറൻസ് കിട്ടിയ ശേഷം ആശുപത്രി അധികാരികൾ മൃതദേഹം മറവു ചെയ്യാനായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ സഹായം തേടുകയാണ് പതിവ്. പഞ്ചായത്ത് ചെലവിൽ മൃതദേഹം ആലപ്പുഴ നഗരസഭയുടെ അനുമതി തേടിയ ശേഷം വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിക്കും. ആശുപത്രി മോർച്ചറിയിലെ പ്രതിസന്ധി ആരോഗ്യ മന്ത്രിയുടെ ഓഫിസിനെയും അറിയിച്ചു കഴിഞ്ഞു.

Comments