കീവ്: യുൈക്രനില്‍ സൈന്യത്തിന്റെ ആയുധസംഭരണശാലയ്‌ക്കു നേരേ റഷ്യ നടത്തിയ വ്യോമാക്രണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്ക്. 400 ലേറെപ്പേരെ സ്‌ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തലസ്‌ഥാനമായ കീവിലെ ബൂച്ചായില്‍
ആയുധസംഭരണ ശാലയ്‌ക്കു സമീപത്തെ ജനവാസമേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. കെട്ടിടങ്ങള്‍ക്കും മറ്റും കനത്ത നാശനഷ്‌ടമുണ്ടായി. അതേസമയം, ആക്രമണത്തില്‍ വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള പരിചരണകേന്ദ്രവും തകര്‍ന്നെന്ന് യുൈക്രന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഈ വര്‍ഷം യുൈക്രനില്‍ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ജനവാസപ്രദേശത്ത് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും സൂക്ഷിച്ചത് അനാസ്‌ഥയാണെന്നും അതിനെപ്പറ്റി അന്വേഷിക്കുമെന്നും സെലെന്‍സ്‌കി പറഞ്ഞു.
മൈലയിലെ ആയുധസംഭരണശാല ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ദീര്‍ഘദൂര ഡ്രോണുകളും ലോഞ്ച് ബൂസ്‌റ്ററുകളും അവിടെ സൂക്ഷിച്ചിരുന്നെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.







Comments