മഹാരാഷ്ട്രയിൽ ഭാഷാ തർക്കം തുടരുന്നതിനിടയിൽ, കഴിഞ്ഞ കുറച്ചു നാളുകളായി മഹാരാഷ്ട്രയിലെ വാണിജ്യ, ഗതാഗത ഡ്രൈവർമാർക്ക് മറാത്തിയിൽ പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണമെന്ന ചർച്ചകളും നിയമങ്ങളും തുടരുകയാണ്. സാധാരണക്കാരായ പല ഡ്രൈവര്‍മാര്‍ക്കും പക്ഷേ ഈ അറിവ് കുറവാണ്. അതുകൊണ്ടു തന്നെ ഭാഷ പഠിക്കാൻ ഡ്രൈവർമാർക്ക് ഒരു വർഷത്തെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ഹിന്ദി-മറാത്തി ആശയവിനിമയ വിടവ് നികത്താൻ മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ലളിതവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുണ്ട്.
ഇപ്പോഴിതാ മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോയിൽ ഹിന്ദിയിൽ നിന്ന് മറാത്തിയിലേക്കുള്ള ലളിതമായ ഒരു വിവർത്തന പേജ് തൂക്കിയിട്ടിരിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രക്കാരുമായി ആശയവിനിമയം നടത്താനും യാത്രക്കാരുമായുള്ള ദൈനംദിന സംഭാഷണങ്ങൾ എളുപ്പമാക്കുന്നതിനും ഉപജീവനമാർഗം തുടരാനുമാണ് ഡ്രൈവർ ഈ കടലാസ് തയ്യാറാക്കിയിരിക്കുന്നത്.
തംബാ ജാര- അൽപ്പം കാത്തിരിക്കുക, രസ്ത സംഗ- വഴി കാണിക്കുക, കുതേ ഉതർനാർ- നിങ്ങൾ എവിടെ ഇറങ്ങും, ലംബേ രാസ്ത ആഹേ- അത് വളരെ ദൂരെയാണ് തുടങ്ങിയ അടിസ്ഥാന ദൈനംദിന പദപ്രയോഗങ്ങൾ ഈ കുറിപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ഉപജീവനമാര്‍ഗം അവസാനിപ്പിക്കുന്നതിന് പകരം അതില്‍ എങ്ങനെ തുടരാമെന്നതിന് ഡ്രൈവർ സ്വീകരിച്ച പ്രായോഗിക നടപടിക്ക് കൈയടി നല്‍കുകയാണ് കാഴ്ചക്കാര്‍.

Comments