റാഞ്ചി: ജാർഖണ്ഡിലെ തടവുകാർക്ക് പകൽ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കാനും, വൈകുന്നേരങ്ങളിൽ തിരികെ ജയിലിൽ മടങ്ങിയെത്താനും അവസരം നൽകുന്ന പുതിയ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. റാഞ്ചി, ഹസാരിബാഗ്, ഈസ്റ്റ് സിങ്ഭും, ദുസ്ക എന്നീ നാല് സെൻട്രൽ ജയിലുകളിലാണ് തുറന്ന, അർദ്ധ-തുറന്ന ബാരക്കുകൾ വഴി ഈ സംവിധാനം നടപ്പിലാക്കുന്നത്.
ജയിൽ വകുപ്പ് ഐ.ജി സുദർശൻ മണ്ഡൽ ശനിയാഴ്ച വ്യക്തമാക്കിയതനുസരിച്ച്, തടവുകാർക്ക് രാവിലെ 6 മണിയോടുകൂടി പുറത്തിറങ്ങി ജോലി ചെയ്ത് പണം സമ്പാദിക്കാനും ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിലേക്ക് മടങ്ങാനും സാധിക്കും. നഗരപ്രദേശങ്ങളിലാണ് ഈ ജയിലുകൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തടവുകാർക്ക് ഉപജീവനത്തിനുള്ള നല്ല അവസരങ്ങൾ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനും, തൊഴിൽ നൈപുണ്യം വളർത്താനും, തടവുകാരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന നാല് സെൻട്രൽ ജയിലുകളിലാണ് ഈ സംവിധാനം നടപ്പിലാക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായണ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ഈ പരിഷ്കാരം നടപ്പാക്കുന്നു.
തടവുകാരുടെ പുനരധിവാസവും തിരുത്തൽ നടപടികളും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നല്ല നടപ്പും ജയിൽ നിയമങ്ങളും പാലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മാത്രമാണ് ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളത്. തുറന്ന കറക്ഷണൽ സ്ഥാപനങ്ങളെ സംബന്ധിച്ച സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. ഇതിനായി പ്രത്യേക മാർഗരേഖ തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

Comments