കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരടക്കം അണികൾക്കിടയിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയുമാണ് തളിപ്പറമ്പിലെയും കേരളത്തിലെയും പരാജയത്തിന് കാരണമായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തളിപ്പറമ്പിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായിയുടെ വിമർശനം.
ടി.കെ. ഗോവിന്ദൻ എം.എൽ.എയെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായി വിമർശിച്ചത്. പാർട്ടിയെ തകർക്കുകയെന്ന എതിരാളികളുടെ ലക്ഷ്യം തിരിച്ചറിയാതെയാണ് ഒരു വിഭാഗം ആളുകൾ അവസരവാദിയായ ടി.കെ. ഗോവിന്ദനെ സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.
ഗോവിന്ദനെ മനസാ സ്വീകരിച്ചതിൽ ഇപ്പോൾ പലർക്കും മനസ്താപമുണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയെ തകർക്കണമെന്ന ഉദ്ദേശത്തോടെയല്ല ഇവർ ഗോവിന്ദനെ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു.
വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്നാണ് എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇത്തവണ മാറി ചിന്തിച്ചതെന്നും പിണറായി വ്യക്തമാക്കി. ടി.കെ. ഗോവിന്ദനെ പോലുള്ള അവസരവാദിയെ സ്വീകരിച്ചതിൽ മനസ്താപമുള്ളവർ പാർട്ടി വികാരത്തോടെ ശരിയായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Comments