വിമാനയാത്രയിലെ പതിവ് അറിയിപ്പുകൾക്കിടയിൽ അപ്രതീക്ഷിതമായി ഒരു കവിത കേൾക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും? കൊൽക്കത്തയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് ലഭിച്ചത് അത്തരമൊരു വേറിട്ട അനുഭവമായിരുന്നു. ലാൻഡിംഗിന് തൊട്ടുമുമ്പ് പൈലറ്റ് മജ്റൂഹ് സുൽത്താൻപുരിയുടെ പ്രശസ്തമായ കവിതാശകലം ചൊല്ലുകയായിരുന്നു. അപ്രതീക്ഷിതമായ ഈ നിമിഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.
വിമാനം കൊൽക്കത്തയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണെന്നും നഗരത്തിലെ താപനില 29 ഡിഗ്രിയാണെന്നും അടുത്ത 20 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യുമെന്നും പൈലറ്റ് യാത്രക്കാരെ അറിയിച്ചു. പതിവ് അറിയിപ്പ് അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം യാത്രക്കാർക്ക് ഒരു ചെറിയ സർപ്രൈസ് നൽകിയത്. ‘ഞാൻ യാത്രയാകുന്നതിന് മുമ്പ് ഒരു കവിതാശകലം ചൊല്ലാം, നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് പറഞ്ഞ ശേഷമാണ് പൈലറ്റ് മജ്റൂഹ് സുൽത്താൻപുരിയുടെ പ്രശസ്തമായ വരികൾ ചൊല്ലിയത്.
‘മൈം അകേലാ ഹി ചലാ ഥാ ജാനിബ്-ഇ-മൻസിൽ മഗർ, ലോഗ് സാഥ് ആതേ ഗയേ ഔർ കാർവാൻ ബൻതാ ഗയാ’ എന്ന വരികളാണ് പൈലറ്റ് ആലപിച്ചത്. ഒറ്റയ്ക്കുള്ള യാത്രയിൽ വഴിയിലേറെപ്പേർ ഒപ്പം ചേരുകയും ആ യാത്ര ഒരു വലിയ സംഘമായി മാറുകയും ചെയ്യുന്നതിന്റെ മനോഹരമായ ആശയമാണ് ഈ വരികൾ പകരുന്നത്. തുടർന്ന് യാത്രക്കാർക്ക് നന്ദി അറിയിച്ച പൈലറ്റ്, വിമാനം 15 മുതൽ 20 മിനിറ്റിനുള്ളിൽ ലാൻഡ് ചെയ്യുമെന്നും ക്യാബിൻ ക്രൂവിനോട് ലാൻഡിംഗിനായി തയ്യാറെടുക്കാനും അറിയിച്ചു.
സഞ്ചിത എന്ന യാത്രക്കാരിയാണ് ഈ അപൂർവ നിമിഷം പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സാധാരണ വിമാനയാത്രയിലെ ഒരു അറിയിപ്പിനെ കവിതയുടെ മനോഹാരിതയോടെ വ്യത്യസ്തമാക്കിയ പൈലറ്റിനെ നിരവധി പേരാണ് പ്രശംസിച്ചത്. ‘കൂൾ പൈലറ്റുമാരെ നിയമിച്ചതിന് നന്ദി’ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള സഞ്ചിതയുടെ പ്രതികരണം. യാത്ര കൂടുതൽ മനോഹരവും ഓർമ്മിക്കാവുന്നതുമാക്കിയ പൈലറ്റിന്റെ വേറിട്ട ശൈലിയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

Comments