തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ മുഖ്യമന്ത്രി ആഴ്ചയിൽ മൂന്ന് ദിവസം സെക്രട്ടറിയേറ്റിൽ സന്ദർശകരെ കാണും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക.
സെപ്തംബർ രണ്ടാം തീയതി മുതൽ പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിലാകും. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ചര വരെയാണ് സന്ദർശന സമയം. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് കാത്തിരിപ്പ് ഒഴിവാക്കുന്നതിനും വലിയ തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിമാർ എല്ലാ ദിവസവും സന്ദർശന സമയത്ത് ഓഫിസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു.

Comments