More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്ര പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

Authored by Web Desk | Last updated: 31 Aug 2026, 1:23 PM | 1 min read

Print
മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്ര പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഇടുക്കി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ദീർഘകാല ആവശ്യത്തിലും വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിലും പ്രതികരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.

താൻ ജനിച്ചുവളർന്ന ഇടുക്കി ജില്ലയുടെ ഭാഗമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇടുക്കിയുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകളും ചൂണ്ടിക്കാട്ടി. വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയാണ് ഇടുക്കിയെന്നും ജില്ലയുടെ 50 ശതമാനത്തിലധികം വനഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ മുനിസിപ്പാലിറ്റിയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ വനവിസ്തൃതി 70 ശതമാനത്തിലധികമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈറേഞ്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ പ്രധാന വരുമാന സ്രോതസ്സും വാണിജ്യ കേന്ദ്രവും തൊടുപുഴയും പരിസര പ്രദേശങ്ങളുമാണ്. അതിനാൽ സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ ജില്ല വിഭജനം പോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാവൂവെന്നും അപു ജോൺ ജോസഫ് പറഞ്ഞു.

ഒരു ജില്ല പ്രഖ്യാപിച്ച് പിറ്റേന്ന് തന്നെ നടപ്പാക്കാൻ കഴിയുന്നത്ര ലളിതമായ കാര്യമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടറേറ്റ്, എസ്.പി ഓഫീസ് തുടങ്ങിയ ഭരണസംവിധാനങ്ങൾക്കായി ഭൂമി ഏറ്റെടുക്കുക, പുതിയ ജീവനക്കാരെ നിയമിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയ്ക്കായി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പഠനം നടത്തിയ ബാബു പോൾ കമ്മീഷന്റെ കണ്ടെത്തലുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് മുൻ സർക്കാരുകൾ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

14 ജില്ലകളുമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്ത് സമഗ്രമായ പഠനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ വാക്പോരിലേക്ക് കടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'നിർബന്ധിത സാഹചര്യങ്ങളില്ല';സിജെപി പ്രതിഷേധ മാർച്ച് തടയാൻ സുപ്രീം കോടതി വിസമ്മതിച്ചു

'നിർബന്ധിത സാഹചര്യങ്ങളില്ല';സിജെപി പ്രതിഷേധ മാർച്ച് തടയാൻ സുപ്രീം കോടതി വിസമ്മതിച്ചു

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസ് ; പ്രതികള്‍ക്ക് തിരിച്ചടിയുമായി ചോറ്റാനിക്കര കോടതി

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസ് ; പ്രതികള്‍ക്ക് തിരിച്ചടിയുമായി ചോറ്റാനിക്കര കോടതി

രാഹുല്‍ ഉള്ളപ്പോള്‍ വിജയ്‌ വേണ്ട ; വിമര്‍ശനവുമായി കോണ്‍ഗ്രസ് ; മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഭീഷണി

രാഹുല്‍ ഉള്ളപ്പോള്‍ വിജയ്‌ വേണ്ട ; വിമര്‍ശനവുമായി കോണ്‍ഗ്രസ് ; മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഭീഷണി

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

പ്രവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം; യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

സംസ്ഥാനനേതാക്കളെ തള്ളുമോ കൊള്ളുമോ? കോഴിക്കോട് വിപുലമായ സംസ്ഥാന കമ്മിറ്റി ; ഒമ്പത് പി.ബി. അംഗങ്ങള്‍ പങ്കെടുക്കും

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ

ഇനി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി പറയാൻ കഴിയുക മൂന്ന് ദിവസം മാത്രം; പുതിയ ക്രമീകരണം സെപ്തംബർ 2 മുതൽ

Comments