ദുബായ്: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. വിവിധ വിമാനക്കമ്പനികൾ ബഹ്റൈൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു.
ബഹ്റൈനിലേക്ക് ഇത്തിഹാദ് ദിവസേന മൂന്ന് മുതൽ നാല് വരെ സർവീസുകൾ നടത്തും. കുവൈത്തിലേക്കുള്ള ഒരു സർവീസും പുനരാരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സിന്റെ ബഹ്റൈൻ സർവീസ് ഇന്ന് നടത്തും. കുവൈത്ത് സർവീസും സാധാരണ നിലയിൽ തുടരും. ഫ്ലൈ ദുബായിയുടെ ബഹ്റൈൻ സർവീസ് നാളെ മുതൽ സാധാരണ നിലയിലാകും. കുവൈത്ത് സർവീസ് ഇന്ന് നടത്തും.
അതേസമയം, ഷാർജയിൽനിന്നുള്ള എയർ അറേബ്യയുടെ ബഹ്റൈൻ സർവീസ് റദ്ദാക്കി. മറ്റ് മൂന്ന് സർവീസുകൾ പതിവുപോലെ തുടരും. കുവൈത്തിലേക്കുള്ള രണ്ട് സർവീസുകൾ റദ്ദാക്കിയെങ്കിലും ഒരു സർവീസ് നടത്തും. ഷാർജയിൽനിന്ന് ദോഹയിലേക്കുള്ള രണ്ട് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മറ്റ് സർവീസുകൾ പതിവുപോലെ തുടരും.
ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളിലും മാറ്റങ്ങൾ തുടരുകയാണ്. എയർ ഫ്രാൻസിന്റെ ദുബായ്, റിയാദ് സർവീസുകൾ പുനരാരംഭിച്ചു. ഫെബ്രുവരി 28ന് നിർത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിച്ചത്.
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സൗദിയ, ജസീറ എയർവേയ്സ്, ഗൾഫ് എയർ, ഖത്തർ എയർവേയ്സ്, സിറിയൻ എയർ, വറേഷ് എയർലൈൻസ്, ഉസ്ബക്കിസ്ഥാൻ എയർവേയ്സ്, ഈജിപ്ത് എയർ, എയറോഫ്ലോട്ട്, സ്പൈസ് ജെറ്റ്, റോയൽ ജോർദാനിയൻ, മിഡിൽ ഈസ്റ്റ് എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളാണ് യുഎഇയിലേക്ക് സർവീസ് നടത്തുന്നത്.

Comments