ദോഹ: മാവേലിനാടിന്റെ മഹിതമായ ഓണപ്പെരുമയും പൂവിളികളും പ്രവാസമണ്ണിലും പുനഃസൃഷ്ടിച്ച് ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക്ക്. ഐക്യത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയര്‍ത്തിയ ഓണാഘോഷവേളയില്‍ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കുചേര്‍ന്നു.
പൂക്കളത്തിന്റെ വര്‍ണശോഭയും പാരമ്പര്യ തനിമയാര്‍ന്ന കലാ-കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ജീവനക്കാരുമൊത്ത് ആഘോഷങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിച്ചത് അവിസ്മരണീയമായ പ്രൗഢിയേകി.
ഓപ്പറേഷന്‍ മാനേജര്‍ ബിനു കുര്യാക്കോസ്, പ്രോജക്ട് അക്കൗണ്ട് മാനേജര്‍ ജിനോജ് മാത്യു തോമസ്, അഡ്മിന്‍ ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജര്‍ ലൈജു വര്‍ഗീസ്, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍ ജോണ്‍ മാത്യു, അക്കൗണ്ട്‌സ് മാനേജര്‍ തോമസ് മാത്യു, ശ്രീരേഖ പറയില്‍വളപ്പില്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും സാന്നിധ്യംവഹിച്ചു.ആഘോഷപരിപാടികള്‍ക്ക് ബേസില്‍ ജോസഫ്, സജി എം. കുര്യാക്കോസ്, ശ്രീരേഖ മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തലയില്‍ ഗ്ലാസ് വെച്ചുള്ള ഓട്ടമത്സരത്തില്‍ ജിബിന്‍ മാത്യു ഒന്നാം സ്ഥാനവും ലൈജു വര്‍ഗീസ് രണ്ടാം സ്ഥാനവും നേടി.ബലൂണ്‍ ഊതി ഗ്ലാസ് ശേഖരിക്കുന്ന മത്സരത്തില്‍ ജിബിന്‍ മാത്യു ഒന്നാം സ്ഥാനവും രാഹുല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹാപ്പി ഫില്‍ഡ് ഗ്ലാസ് ഗെയിമില്‍ നിഫ്രാസ് ഒന്നാം സ്ഥാനവും റീജ രാജു രണ്ടാം സ്ഥാനവും നേടി.
ഹൈഡ് ആന്‍ഡ് സീക്ക് മത്സരത്തില്‍ ബിനു കുര്യാക്കോസ്, ലൈജു വര്‍ഗീസ്, ജാബിര്‍, ഫെന്നി ജോസ്, രാഹുല്‍ എന്നിവര്‍ വിജയികളായി.
ദൈനംദിന ഔദ്യോഗിക തിരക്കുകളിൽ നിന്നുംപരസ്പര സ്‌നേഹവും കൂട്ടായ്മയും പുതുക്കാനുള്ള വേദി കൂടിയായി മാറുകയായിരുന്നു ഖത്തര്‍ ടെക്കിന്റെ പൊന്നോണാഘോഷം. തൊഴിലിടങ്ങളിലെ സാംസ്‌കാരിക സൗഹാര്‍ദത്തിനും ഐക്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് കമ്പനിയുടെ സമീപനമെന്നത് അടയാളപെടുത്തുന്നതായിരുന്നു ഖത്തർ ടെക് ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം.
ഷഫീക്ക് അറയ്ക്കൽ

Comments