കുവൈത്ത് സിറ്റി: സാമൂഹ്യക്ഷേമ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് (TRASSK) നിര്‍മ്മിച്ച് നല്‍കുന്ന പത്താമത്തെ വീടിന്റെ താക്കോല്‍ദാനം ഇരിഞ്ഞാലക്കുട, മാപ്രാണം കുഴിക്കാട്ടുകോണത്ത് വെച്ച് നിര്‍വ്വഹിച്ചു. അസോസിയേഷന്‍ അംഗമായ വിഷ്ണുവിനാണ് വീട് കൈമാറിയത്.
ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്സണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.സി. ഷിബിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍, ട്രാസ്‌ക് ഹൗസിങ് പ്രോജക്ട് കണ്‍വീനര്‍ ആന്റോ പാണേങ്ങാടനും ഹൗസിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ദേവസിയും ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹരായ അംഗങ്ങള്‍ക്കും അന്തരിച്ച പ്രവാസി അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാസ്‌ക് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികള്‍, മുന്‍ അംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍, ട്രാസ്‌ക് കുടുംബാംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു.

Comments