ദോഹ: ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ICBF),ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (HMC) സഹകരിച്ച് തുടർച്ചയായ മൂന്നാമത്തെ മാസവും രക്ത പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിലാണ് ക്യാമ്പ് നടന്നത്.
രക്ത പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കും, മേജർ ശസ്ത്രക്രിയകൾക്കും വിധേയരാകുന്നവർ, രക്ത സംബന്ധമായ രോഗങ്ങളും ഗുരുതര പരിക്കുകളും നേരിടുന്നവർ എന്നിവർക്ക് പ്ലേറ്റ്‌ലെറ്റുകൾ അനിവാര്യമാണ്. പ്ലേറ്റ്‌ലെറ്റുകൾക്ക് വളരെ കുറഞ്ഞ കാലാവധി മാത്രമുള്ളതിനാൽ ആവശ്യമായ അളവിൽ ലഭ്യത ഉറപ്പാക്കാൻ സന്നദ്ധ ദാതാക്കളുടെ തുടർച്ചയായ പിന്തുണ ആവശ്യമാണ്. ജീവൻ രക്ഷിക്കുന്നതിലും ഖത്തറിലെ ആരോഗ്യപരിചരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും സന്നദ്ധ ദാതാക്കൾ വഹിക്കുന്ന പങ്കാണ് ക്യാമ്പയിൻ ഉയർത്തിക്കാട്ടിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എൺപതിലധികം സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്‌ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു.
ഔദ്യോഗിക ചടങ്ങിൽ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരമായി രക്ത പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫിന്റെ സവിശേഷ സംരംഭത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സന്നദ്ധ ദാതാക്കളുടെ പങ്കാളിത്തത്തെ അഭിനന്ദിച്ച അദ്ദേഹംസമൂഹത്തിന്റെ സഹകരണത്തിലൂടെ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ഹെൽത്ത് വിങ് ഇൻചാർജ് മിനി സിബി നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. വി. ബോബൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജീവൻ രക്ഷാ പ്രവർത്തനത്തിന് പിന്തുണ നൽകിയ സന്നദ്ധ ദാതാക്കളെ അവർ അഭിനന്ദിച്ചു. സെക്രട്ടറി ജാഫർ തയിൽ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, നീലാംബരി സുശാന്ത്, അമർ വീർ സിംഗ്, ശങ്കർ ഗൗഡ്, ഇർഫാൻ അൻസാരി എന്നിവർ നേതൃത്വം നൽകി. സന്നദ്ധ രക്ത പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഐ.സി.ബി.എഫ് ഭാരവാഹികൾ അറിയിച്ചു.
ഷഫീക്ക് അറയ്‌ക്കൽ

Comments