കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും എംഎൽഎമാരെ പൊതുവേദികളിൽ ഭീഷണിപ്പെടുത്താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് എന്തധികാരമാണുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും എന്തോ ചെയ്തുകളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സമീപനമാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിൽ കെ.കെ. രാഗേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടത് സ്ത്രീയായതുകൊണ്ടാണെന്ന പ്രചാരണം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് യോജിപ്പുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം വോട്ട് ചെയ്ത ജനങ്ങളാണെന്ന് വരുത്തിത്തീർത്ത് രാഷ്ട്രീയ വിശദീകരണ സമ്മേളനങ്ങളിലൂടെ പ്രതിപക്ഷ നേതാവ് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
പാർട്ടി വിപുലീകൃത സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അണികൾക്കിടയിലെ കടുത്ത അതൃപ്തിയും രോഷവും തണുപ്പിക്കാനാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽനിന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വിട്ടുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Comments