മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. ഛായാഗ്രാഹകന്‍ നിമിഷ് രവിയും അഹാനയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
സോഷ്യല്‍ മീഡിയയിലൂടെ അഹാന പങ്കുവച്ച പുതിയ പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കറുത്ത സല്‍വാറിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് 'എന്റെ തങ്കമാന പയ്യനെക്കുറിച്ച് ചിന്തിച്ചു നില്‍ക്കുന്നു' എന്നാണ് അഹാന നല്‍കിയ അടിക്കുറിപ്പ്. പോസ്റ്റിന് താഴെ പൂമ്പാറ്റയുടെ ഇമോജിയുമായി നിമിഷും എത്തിയിരുന്നു.
പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റും അതിനോടുള്ള അഹാനയുടെ പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സെപ്റ്റംബര്‍ 13-നാണ് ആ തങ്കമാന പയ്യനുമായുള്ള വിവാഹം' എന്നായിരുന്നു കമന്റ്. പിന്നാലെ അഹാന ആ കമന്റ് നീക്കം ചെയ്യുകയും, വീണ്ടും അതേ കമന്റിട്ടയാളെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു.
ഇതോടെ വിവാഹ വാര്‍ത്തകള്‍ റെഡ്ഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചയായി. വിവാഹം താജ് കോവളത്ത് വെച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമായി നടക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് അഹാനയോ നിമിഷോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Comments