More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ്...ഇവരില്‍ രണ്ടുപേരെ ഞാന്‍ അംഗീകരിക്കും; ഒരു ആക്ടറായി മു​കേഷേട്ടനെ ഇഷ്ടമാണ്, പക്ഷേ...’ തുറന്നു പറഞ്ഞ് വിവേക് ഗോപന്‍

Authored by Web Desk | Last updated: 31 Aug 2026, 2:15 PM | 4 min read

Print
Vivek Gopan about malayalam actors in politics (Image Source: Youtube)
Vivek Gopan about malayalam actors in politics (Image Source: Youtube)
സിനിമകളിലൂടെ മാത്രമല്ല സീരിയലുകളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ജനപ്രിയ സീരിയലായ ‘പരസ്പര’ത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് വിവേക് ഗോപന്‍. പിന്നീട് നിരവധി ജനപ്രിയ പരമ്പരകളിലും വിവേക് അഭിനയിച്ചിട്ടുണ്ട്. അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച വിവേക്, പുള്ളിക്കാരന്‍ സ്റ്റാറാ, തത്സമയം ഒരു പെണ്‍കുട്ടി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടൻ, ക്രിക്കറ്റർ, ഫിറ്റ്നസ് ട്രെയിനർ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച വിവേക് അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലുമിപ്പോള്‍ സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായാണ് വിവേക് ഗോപൻ മത്സരിച്ചിരുന്നു.
ഇപ്പോഴിതാ രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കളെക്കുറിച്ച് പറയുകയാണ് വിവേക് ഗോപന്‍. ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ് എന്നീ മൂന്നുപേരില്‍ താന്‍ രണ്ടുപേരെ അംഗീകരിക്കുമെന്നും ഗണേഷ് ചേട്ടനും സുരേഷ് ചേട്ടനും ചെയ്യുന്ന പോലെ മുകേഷ് ചേട്ടന്‍ എന്തെങ്കിലും വലിയ സംഭവങ്ങള്‍ ചെയ്യുന്നതായിട്ട് കണ്ടിട്ടില്ലെന്നും വിവേക് ഗോപന്‍ പറയുന്നു.
‘‘എനിക്ക് കഴിഞ്ഞ പ്രാവശ്യം ചവറയില്‍ മത്സരിച്ച സമയത്ത് ഒരു ട്രോള്‍ വന്നിട്ടുണ്ടായിരുന്നു. ഈ പെട്രോളിന്റെ വില മോദി അപ്പൂപ്പനോട് പറയണം, പെട്രോളിന്റെ വില കുറയ്ക്കാൻ എന്നുള്ളത്. ഞാനതിന് ഉത്തരം കൊടുക്കുന്നുണ്ട്. പക്ഷേ ഇത് ഈ ട്രോളുകാർ എന്ത് ചെയ്യും എന്ന് അറിയാമോ? ഈ ഉത്തരം കൊടുക്കുന്നത് കാണിക്കില്ല. കട്ട് ചെയ്യും. അവിടെ വച്ച്‌ കട്ട് ചെയ്‌തിട്ട്, ഈ മോദി അപ്പൂപ്പനോട് പറയണേ, പെട്രോളിന്റെ വിലയും കൂടെ കുറയ്ക്കാൻ പറയണം. നമ്മളെ പോലുള്ള പാവപ്പെട്ടവർ എന്ന് പറയുന്നത് അവിടെ വച്ച്‌ അവർ കട്ട് ചെയ്യും.
ഇത് ട്രോള്‍ ആയിട്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് നില്‍ക്കുന്ന പോലുള്ള ഒരു ഫീല്‍ ആയിരിക്കും. ഇത് ജിഎസ്‌ടിക്ക് ഉള്ളില്‍ കൊണ്ടുവന്നു കഴിഞ്ഞാല്‍, ഒരു പരിധിവരെ ഇവിടെ വില കുറഞ്ഞിരിക്കും. ബാക്കിയുള്ള സംസ്ഥാനങ്ങളിലൊക്കെ എത്രയാണ് വില എന്നുള്ളത് അന്വേഷിച്ചു നോക്കുക എന്നുള്ള രീതിയില്‍ ഞാൻ തിരിച്ച്‌ അവർക്ക് ഉത്തരം കൊടുക്കുന്നുണ്ട്. അവർ പറയുന്ന തമാശയുടെ രീതിയില്‍ തന്നെ ഞാൻ അവർക്ക് തിരിച്ച്‌, പക്ഷേ ഇത് അവർ കട്ട് ചെയ്യും. ആ പെട്രോളിന്റെ കാര്യം പറഞ്ഞപ്പോള്‍, ഉത്തരം മുട്ടി നില്‍ക്കുന്ന സ്ഥാനാർത്ഥിയെ കണ്ടോ എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ മാറും. ഇതുപോലെയാണ് പല സ്ഥലങ്ങളിലും സംഭവിച്ചിട്ടുള്ളത്. സുരേഷേട്ടൻ കൈ തുടയ്ക്കുന്നത് അതുപോലെയാണ്, ചിലപ്പോള്‍ വേറെ ഏതോ സദ്യയില്‍ പോയി ഇരുന്നിട്ട്, കൈ കഴുകിയിട്ട് കൈ തുടയ്ക്കുന്നതായിരിക്കും. അത് അവർ എടുത്തിട്ട്, അത് ട്രോള്‍ ആക്കി.
പിന്നെ വേറൊരു സംഭവം, പരസ്‌പരത്തില്‍ അഭിനയിക്കുന്ന സമയത്ത് എന്തെല്ലാം ട്രോളുകള്‍ വന്നിട്ടുണ്ടെന്ന് അറിയാമല്ലോ. ഞാൻ ഇതൊക്കെ കുറെയൊക്കെ, നമ്മളും ഒരു പരിധിവരെ ആസ്വദിക്കാറുണ്ട്. കാരണം ഇത് ചെയ്യുന്ന ആള്‍ക്കാർക്കും വേണമല്ലോ, ഒരു കഴിവും തലയും. അപ്പൊ ഒരു പരിധിവരെ ഞാനും ആസ്വദിക്കാറുണ്ട്. ഇതൊക്കെ ഏത് മേഖലയില്‍ ആണെങ്കിലും, ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ സർവ്വസാധാരണമാണ്.
ഞാനിത് പറയുമ്പോള്‍, ഞാൻ എന്നുള്ള ഒരു വ്യക്തി എന്നെ ഇഷ്‌ടപ്പെടുന്ന ആള്‍ക്കാരും കാണും, എന്നെ ഇഷ്‌ടപ്പെടാത്ത ആള്‍ക്കാരും കാണും. എന്ന് പറഞ്ഞ്, ഇഷ്‌ടപ്പെടാത്ത ആള്‍ക്കാരെ ഞാൻ ഇപ്പോള്‍ മൈൻഡ് ചെയ്യാൻ പാടില്ല, നോക്കാൻ പാടില്ല, അങ്ങനെയൊന്നുമില്ല. നമ്മള്‍ എല്ലാവരും ഒരേപോലെ കാണുന്നുണ്ട്.
ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ്. ഈ മൂന്നുപേരില്‍ ഞാൻ രണ്ടുപേരെ അംഗീകരിക്കും. ഒന്ന് സുരേഷ് ചേട്ടൻ, തീർച്ചയായിട്ടും അംഗീകരിക്കും. കാരണം സ്വന്തം പോക്കറ്റില്‍ നിന്ന് പോലും അദ്ദേഹം പൈസ എടുത്തു കൊടുത്ത് പല കാര്യങ്ങളും ചെയ്‌തിട്ടുള്ള വ്യക്തിയാണ് സുരേഷ് ചേട്ടൻ, രണ്ട് ഗണേഷ് കുമാർ. ഞാൻ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ലൈഫിനെ കുറിച്ചോ, അല്ലെങ്കില്‍ പേഴ്‌സണല്‍ എന്നുള്ള ഒരു രീതിയിലോ അല്ല പറയുന്നത്.
രാഷ്ട്രീയ നിലപാട് വെച്ച്‌ നോക്കുമ്പോള്‍, ഗണേഷ് ചേട്ടൻ കുറെ കാര്യങ്ങള്‍ ചെയ്യുന്നതൊക്കെ വളരെ മനോഹരമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. അദ്ദേഹം മറ്റേ ഈ സിനിമാ മേഖലയില്‍ ഇരുന്ന സമയത്താണ്, മന്ത്രിയായിട്ടിരുന്ന സമയത്താണ്, ഈ ചില കൈരളി ശ്രീ തിയേറ്റർ ഒക്കെ നമുക്ക് ഇപ്പോള്‍ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ആ സീറ്റും കാര്യങ്ങളും ഒക്കെ. ഇദ്ദേഹം മന്ത്രിയായി വന്നതിനുശേഷം തന്നെയാണ്, തിയേറ്ററുകളൊക്കെ വേറെ ലെവലിലേക്ക് മാറ്റിയിട്ടുണ്ട്.
അദ്ദേഹം പിന്നെ അതുപോലെ തന്നെ ട്രാൻസ്പോർട്ട് മിനിസ്‌റ്റർ ആയിരുന്ന സമയത്ത്, പല കാര്യങ്ങളും കൊണ്ടുവന്നു. പക്ഷേ ഈ പറഞ്ഞപോലെ, അവിടെയും അദ്ദേഹത്തിനും ഈ പറഞ്ഞപോലെ ട്രോള്‍സും നെഗറ്റീവ്സ് ഒരുപാട് വന്നിട്ടുണ്ട്. മുകേഷേട്ടൻ ഒന്നും ചെയ്‌തിട്ടില്ല എന്നല്ല ഞാൻ പറയുന്നത്. ഞാൻ അത് ഞാൻ ചിന്തിച്ചിട്ടുകൂടി ഇല്ല, ഗണേഷ് ചേട്ടൻ അങ്ങനെയാണെങ്കില്‍, ഞാൻ ഈ പാർട്ടിയിലൊക്കെ വരുന്നതിനു മുമ്പ്, ഗണേഷ് ചേട്ടൻ എന്നെ പ്രചാരണത്തിന് വേണ്ടി വിളിച്ചിട്ടുണ്ട്.
ഞാൻ പക്ഷെ പോയിട്ടില്ല. അപ്പൊ ഞാൻ പക്ഷെ ബിജെപിയുടെ അനുഭാവമുള്ള വ്യക്തിയായിരുന്നു. പക്ഷേ ഞാൻ ഒരു പാർട്ടിയിലും ഉള്ളതായിട്ട് ഞാൻ കാണിച്ചിട്ടില്ല. അപ്പൊ ഞാൻ ഈ ഇതിലൊക്കെ വരുന്നതിനു മുന്നേ, പരസ്‌പരം ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത്, പക്ഷെ ഞാൻ ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ പോയിട്ടില്ല. പക്ഷെ നമ്മുടെ ലൊക്കേഷനില്‍ നിന്ന് വേറെ ആർടിസ്‌റ്റുകള്‍ പോയിട്ടുണ്ട്. ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ.
ഇന്നും പല ആർടിസ്‌റ്റുകളും പോകുന്നുണ്ട്. ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ. പക്ഷെ ഞാൻ പോയിട്ടില്ല. പക്ഷെ എങ്കിലും എനിക്ക് പേഴ്‌സണലി ഞാൻ പറയും, ഈ പറഞ്ഞപോലെ, രാഷ്ട്രീയപരമായിട്ട് അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും, എല്ലാ കാര്യങ്ങളും ഒന്നും ഞാൻ പറയില്ല. പല കാര്യങ്ങളും വളരെ നല്ല രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ആ ഒരു നല്ല ഐഡിയ ആണല്ലോ, നല്ല തോട്ട് ആണല്ലോ എന്നുള്ളത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കാര്യങ്ങള്‍ നമ്മള്‍ നല്ലതെന്ന് അക്സെപ്റ്റ് ചെയ്യണം. അതിപ്പോള്‍ ഗണേഷ് ചേട്ടൻ ആണെങ്കിലും, സുരേഷ് ചേട്ടൻ ആണെങ്കിലും, മുകേഷ് ചേട്ടൻ ആണെങ്കിലും.
മുകേഷ് ചേട്ടൻ എനിക്ക് പേഴ്‌സണലി എനിക്ക് ഇഷ്‌ടമുള്ള വ്യക്തിയാണ്. ഒരു ആക്‌ടർ എന്നുള്ള രീതിയില്‍ ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ്. പക്ഷേ എനിക്ക് അദ്ദേഹം ഈ പറഞ്ഞപോലെ ഒരു ഈ ഗണേഷ് ചേട്ടനും സുരേഷ് ചേട്ടനും ചെയ്യുന്ന പോലെ എന്തെങ്കിലും വലിയ സംഭവങ്ങള്‍ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. ചെയ്‌തിട്ടുണ്ടാവാം. ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതൊന്നും ഈ പബ്ലിക്കലി വന്നിട്ടില്ല.
പക്ഷേ മുകേഷ് ചേട്ടനെ ചിലപ്പോള്‍ ഒരു മന്ത്രിസ്ഥാനം കൊടുത്ത് ചിലപ്പോള്‍ അങ്ങനെ ഒരു ലെവലിലേക്കൊക്കെ എത്തിച്ച്‌ കാര്യങ്ങള്‍ ചെയ്യുവാണെങ്കില്‍, നമുക്ക് ചിലപ്പോള്‍ അദ്ദേഹത്തിനെ നമുക്ക് കുറച്ചുകൂടെ മനസ്സിലാക്കാൻ പറ്റും. ഏതൊക്കെ ലെവലില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യും എന്നുള്ളത്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹം എംഎല്‍എ ആയിട്ട് മാത്രമേ ഇരുന്നിട്ടുള്ളൂ.
കൊല്ലത്തുനിന്നും അത്ര മോശമായിട്ടുള്ള രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുമില്ല. ഈ രാഷ്ട്രീയത്തില്‍ വരുന്ന സെലിബ്രിറ്റീസ് തിരിച്ച്‌ ജനങ്ങള്‍ അവർ വോട്ട് ചെയ്‌ത്‌ വിജയിപ്പിച്ചാലും ഇല്ലെങ്കിലും തിരിച്ച്‌ ജനങ്ങളോട് അവര് ആ വോട്ട് ചെയ്‌ത കൂറ് തിരിച്ച്‌ കാണിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്...’’ എന്നാണ് വിവേക് ഗോപന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.



















Tags

  • vivek gopan
  • suresh gopi
  • mukesh
  • ganesh kumar

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 അഹാന- നിമിഷ് വിവാഹം സെപ്റ്റംബര്‍ 13ന് ? ; താജ് കോവളത്ത് മൂന്ന് ദിവസം നീളുന്ന ആഘോഷം

അഹാന- നിമിഷ് വിവാഹം സെപ്റ്റംബര്‍ 13ന് ? ; താജ് കോവളത്ത് മൂന്ന് ദിവസം നീളുന്ന ആഘോഷം

 ജയസൂര്യയുടെ ജന്മദിനത്തില്‍ ' ടൈറ്റാന്‍സ്' പുതിയ ലുക്ക് എത്തി

ജയസൂര്യയുടെ ജന്മദിനത്തില്‍ ' ടൈറ്റാന്‍സ്' പുതിയ ലുക്ക് എത്തി

photo-www.instagram.com/madonnasebastianofficial/

ലെഹങ്കയില്‍ സുന്ദരിയായി നടി മഡോണ സെബാസ്റ്റിയന്‍; ചിത്രങ്ങള്‍ വൈറല്‍

photo-www.instagram.com/namita.official/

അയാള്‍ എന്നെ കാറില്‍ തട്ടിക്കൊണ്ടുപോയി, പോലീസ് അറസ്റ്റ് ചെയ്തപ്പോഴും അയാള്‍ ‘ഐ ലവ് യു നമീ ’എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു; നമിത

'സൂപ്പർ ശരണ്യ ഇപ്പോൾ കണ്ടിരിക്കാൻ കഴിയില്ല'; തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി.

'സൂപ്പർ ശരണ്യ ഇപ്പോൾ കണ്ടിരിക്കാൻ കഴിയില്ല'; തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി.

photo-www.instagram.com/urstrulymahesh/

"ധൈര്യത്തോടും ദയയോടും കൂടി നിന്റെ സ്വപ്നങ്ങളെ പിന്തുടരുക, നിന്നെ ഓർത്ത് അഭിമാനം"; മകന്റെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി മഹേഷ് ബാബു

Comments