
മട്ടാഞ്ചേരി: രാജ്യാന്തരവില കുറഞ്ഞതോടെ സ്വര്‍ണത്തിന് ആഭ്യന്തരവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപ. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപ. ഒരാഴ്‌ചയ്‌ക്കിടെ പവനു കുറഞ്ഞത് 5280 രൂപ. രാജ്യാന്തരതലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 4453 ഡോളില്‍നിന്ന് 4418 ആയി ഇടിഞ്ഞതോടെയാണ് ആഭ്യന്തര വില കുറഞ്ഞത്. അമേരിക്കന്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ ഫണ്ടിലും വിലയിടിവു പ്രകടമായി.
24 കാരറ്റിനു വില 1180 രൂപ കുറഞ്ഞ് പവന് 1,25,420 രൂപയും 18 കാരറ്റിനു വില 670 രൂപ കുറഞ്ഞ് പവന് 94,280 രൂപയും ആയി. വെള്ളി വിലയില്‍ മാറ്റമില്ല;ഗ്രാമിന് 260 രൂപ. വിനിമയ നിരക്കില്‍ രൂപയ്‌ക്ക് 16 പൈസ നേട്ടമുണ്ടായി. 95.36ല്‍നിന്ന് 95.15 ആയി രൂപയുടെ മൂല്യം മെച്ചപ്പെട്ടു.







Comments