ജീവിതത്തിലെ ചില സന്തോഷങ്ങൾക്ക് വലിയ വിലയൊന്നും വേണ്ടിവരില്ല. ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു ചെറിയ ആഗ്രഹം പ്രിയപ്പെട്ടവർക്കായി സാധിച്ചുകൊടുക്കുമ്പോൾ അതൊരു മറക്കാനാകാത്ത ഓർമ്മയായി മാറും. അത്തരത്തിലൊരു മനോഹര നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സ്വന്തം വരുമാനത്തിൽ നിന്ന് അമ്മയെ ആദ്യമായി സിനിമാ തിയറ്ററിലെത്തിച്ച മകളുടെ വീഡിയോയാണ് വൈറലായത്. അനാമിക ബജ്പായിയാണ് അമ്മയ്ക്കായി ഈ പ്രത്യേക സിനിമാ യാത്ര ഒരുക്കിയത്. തിയറ്ററിന് മുന്നിൽ സിനിമ കാണാനുള്ള ആവേശത്തോടെ നിൽക്കുന്ന അമ്മയുടെ സന്തോഷം വീഡിയോയിൽ വ്യക്തമായി കാണാം. ജീവിതത്തിൽ ആദ്യമായാണ് അമ്മ തിയറ്ററിൽ പോയി സിനിമ കാണുന്നതെന്നും മകൾ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സിനിമ കഴിഞ്ഞതിന് പിന്നാലെ ഇരുവരും ചേർന്ന് ഫുഡ് കോർട്ടിൽ ഭക്ഷണം കഴിക്കുകയും പിന്നീട് ഷോപ്പിംഗിനായി പോകുകയും ചെയ്തു. സിനിമ കാണുക എന്നതിലുപരി അമ്മയ്ക്കൊപ്പം ഒരു ദിവസം മുഴുവൻ സന്തോഷത്തോടെ ചെലവഴിക്കുകയായിരുന്നു മകളുടെ ലക്ഷ്യം. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മയ്ക്ക് നൽകിയ ഈ ചെറിയ സമ്മാനം അതുകൊണ്ടുതന്നെ ഏറെ പ്രത്യേകതയുള്ളതായി മാറി.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് മകളുടെ സ്നേഹത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഇന്ന് ഫീഡിൽ കണ്ടതിൽ ഏറ്റവും മനോഹരമായ വീഡിയോ”, “വളരെ സ്നേഹനിർഭരം”, “ഇത് വിലമതിക്കാനാകാത്ത നിമിഷം” തുടങ്ങിയ പ്രതികരണങ്ങളാണ് ലഭിച്ചത്. വലിയ സമ്മാനങ്ങളേക്കാൾ മാതാപിതാക്കളോടൊപ്പം പങ്കിടുന്ന ഇത്തരം ചെറിയ സന്തോഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഓർമ്മകളായി മാറുന്നതെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ വൈറൽ വീഡിയോ.

Comments