മലയാളകിള്‍ക്ക് ഏറെ പ്രിയങ്കരനാണ് നടന്‍ ജയസൂര്യ. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ജയസൂര്യയുടെ പുതിയ ചിത്രം കത്തനാറിന്റെ സംവിധായകന്‍ റോജിന്റെ നെഞ്ചില്‍ കത്തി വെച്ച് തമാശ രൂപേണ എടുത്ത ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
'നീ കത്തനാര്‍ ഇറക്കുന്നോ...അതോ ഞാന്‍ കത്തി ഇറക്കണോ?' എന്നാണ് ജയസൂര്യ പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റിന് താഴെ മറുപടിയുമായി റോജിനും എത്തി. എപ്പോ പറയാന്‍ പറ്റൂന്ന് ...ഇപ്പൊ പറയാന്‍ പറ്റൂല്ല ...എത്രെയും വേഗം എന്നായിരുന്നു റോജിന്‍ കമന്റായി കുറിച്ചത്.

ഇന്ദ്രന്‍സ് നായകനായ, ദേശീയ പുരസ്‌കാരം നേടിയ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാര്‍.മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പര്‍ നായികാ താരം, അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സനൂപ് സാന്‍, സാന്‍ഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമന്‍, ശ്രീകാന്ത് മുരളി, കുല്‍പ്രീത് യാദവ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.15 ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Comments