ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഭര്‍ത്താവ് ആന്റണിക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പമുളള ആഘോഷത്തിന്റെ ചിത്രങ്ങളാണ് കീര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സദ്യയുടെയും പൂക്കളത്തിന്റെയും ചിത്രങ്ങളും കീര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളെയും ചിത്രങ്ങളില്‍ കാണാം. നടന്‍ നാനിയോട് വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
"ഓണം അടിപൊളിയാക്കി, എന്റെ ഏറ്റവും പ്രിയപ്പെട്ട കുറച്ചുപേര്‍ക്കൊപ്പം. കുറെ സദ്യയൊക്കെ കഴിച്ചു, ഒരുപാട് ചിരിച്ചു, പിന്നെ ഇതൊക്കെ 'ഇന്‍സ്റ്റാഗ്രാമില്‍' ഇടാന്‍ കുറച്ചു വൈകിയെന്ന് മാത്രം" എന്നാണ് ചിത്രത്തിന് കീര്‍ത്തി ക്യാപഷ്‌നായി നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്. നടന്‍ നാനിയും ഹൃദയ ഇമോജി കമന്റായി കുറിച്ചിട്ടുണ്ട്.

15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു 2024 ഡിസംബറിലെ കീര്‍ത്തിയുടെയും ആന്റണിയുടെയും വിവാഹം. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. കേരളം ആസ്ഥാനമായുളള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്റെ ഉടമയാണ് ആന്റണി.

Comments