രാത്രിയുടെ നിശ്ശബ്ദതയിൽ സാധാരണയായി ആരും എത്താൻ മടിക്കുന്ന ഇടമാണ് ശ്മശാനം. എന്നാൽ മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുള്ളതായി പ്രചരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടലും ആശങ്കയും സൃഷ്ടിക്കുകയാണ്. കത്തുന്ന ചിതകൾക്കരികിൽ ഒരു സ്ത്രീ താന്ത്രിക കർമങ്ങൾ നടത്തുന്നതും ശരീരാവശിഷ്ടങ്ങൾക്കിടയിൽ എന്തോ തിരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കാളി നന്ദ് ഗിരി എന്ന പേരിൽ തിരിച്ചറിഞ്ഞിരിക്കുന്ന സ്ത്രീയാണ് വീഡിയോയിലുള്ളതെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മുഴുവൻ ചാരം പുരട്ടിയും കറുത്ത വസ്ത്രം ധരിച്ചുമാണ് ഇവർ ചിതയ്ക്കരികിൽ നിൽക്കുന്നത്. കത്തുന്ന ചിതയിൽ നിന്ന് അസ്ഥികളും തലയോട്ടിയും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തിരയുന്നതായും, വാളുപയോഗിച്ച് കത്തിക്കൊണ്ടിരിക്കുന്ന ചിതയിൽ നിന്ന് എന്തോ പുറത്തെടുക്കുന്നതായും വീഡിയോയിൽ കാണാം. തുടർന്ന് കത്തിയ ശരീരാവശിഷ്ടം കഴിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീഡിയോ ചിത്രീകരിക്കുന്നതിനിടെ താൻ മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ കഴിക്കുകയാണെന്ന് അവകാശപ്പെടുന്ന തരത്തിൽ സ്ത്രീ സംസാരിക്കുന്നതും കാണാം. താന്ത്രിക ആചാരങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയുന്നതിനൊപ്പം ശ്മശാനത്തിൽ മന്ത്രോച്ചാരണവും നടത്തുന്നതായി ദൃശ്യങ്ങളിൽ കേൾക്കാം. വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതേസമയം, വീഡിയോയിൽ ഉയരുന്ന അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ കൃത്യമായ സ്ഥലം, തീയതി തുടങ്ങിയ വിവരങ്ങളും വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹങ്ങളോടോ മനുഷ്യാവശിഷ്ടങ്ങളോടോ അനധികൃതമായി ഇടപെടൽ നടന്നിട്ടുണ്ടെങ്കിൽ നിയമനടപടിക്ക് ഇടയാക്കാവുന്ന വിഷയമാണിത്. സംഭവത്തിൽ പോലീസ് അല്ലെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Comments