പൊതുസ്ഥലങ്ങളിൽ നമ്മുടെ ഇഷ്ടങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതിന് ചില അതിരുകളുണ്ടോ? അമേരിക്കയിലെ കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ ഒരു ഇന്ത്യൻ യുവതി തിരുവാതിരക്കളി അവതരിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തിന്റെ തനത് കലാരൂപമായ തിരുവാതിരക്കളി വിദേശത്ത് അവതരിപ്പിച്ചതിൽ ചിലർ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, പൊതുസ്ഥലത്ത് ഇത്തരത്തിൽ നൃത്തം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവും ഉയർന്നു.
വീഡിയോയിൽ സ്ത്രീ പരമ്പരാഗത വേഷത്തിൽ കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ തിരുവാതിരക്കളി അവതരിപ്പിക്കുന്നതാണ് കാണുന്നത്. സ്റ്റോറിലെ വിവിധ ഭാഗങ്ങൾക്കിടയിൽ നിന്നുകൊണ്ടാണ് നൃത്തം ചെയ്യുന്നത്. മലയാളി സംസ്കാരത്തിന്റെ ഭാഗമായ കലാരൂപം വിദേശത്ത് അവതരിപ്പിക്കുന്ന കാഴ്ച നിരവധി പേരുടെ ശ്രദ്ധ നേടുകയും വീഡിയോ അതിവേഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
എന്നാൽ വീഡിയോ വൈറലായതോടെ പ്രതികരണങ്ങളും രണ്ടായി. ഇന്ത്യൻ സംസ്കാരവും കേരളത്തിന്റെ കലാരൂപവും വിദേശത്ത് പരിചയപ്പെടുത്തിയതിനെ അഭിനന്ദിച്ചവരാണ് ഒരു വിഭാഗം. അതേസമയം, ഷോപ്പിംഗ് നടത്താനെത്തുന്നവർക്കുള്ള പൊതുസ്ഥലത്ത് ഇത്തരമൊരു പ്രകടനം നടത്തുന്നത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കാമെന്നും പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദയും നിയമങ്ങളും പരിഗണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ‘സീറോ സിവിക് സെൻസ്’ എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു.
സംസ്കാരത്തെ ആഘോഷിക്കുന്നതും പൊതുസ്ഥലത്തെ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതും തമ്മിലുള്ള അതിരെവിടെയെന്ന ചർച്ചയ്ക്കാണ് ഈ വീഡിയോ വഴിവച്ചിരിക്കുന്നത്. നൃത്തം ഇഷ്ടപ്പെട്ടവർ അഭിനന്ദനവുമായി എത്തിയപ്പോൾ, വേദിയല്ലാത്ത സ്ഥലത്ത് ഇത്തരമൊരു പ്രകടനം നടത്തിയത് ശരിയായ നടപടിയല്ലെന്ന് വിമർശിച്ചവരും നിരവധിയാണ്. എന്തായാലും, തിരുവാതിരക്കളിയുടെ ഏതാനും നിമിഷങ്ങൾ കോസ്റ്റ്കോയ്ക്കുള്ളിൽ നിന്ന് സോഷ്യൽ മീഡിയയിലെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Comments