സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മണി വാൾട്ടിൽ യഥാർത്ഥ കറൻസി നോട്ടുകൾക്കു പകരം 7.4 കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും താൽക്കാലിക ജീവനക്കാർക്കും ചില സ്വകാര്യ വ്യക്തികൾക്കും എതിരെ പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് (ആർബിഐ) ഓഗസ്റ്റ് 10-ന് അയച്ച പണത്തിൽ 4.36 ലക്ഷത്തിന്റെ കുറവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ആർബിഐ ഉത്തരവിട്ട വിശദമായ പരിശോധനയിലാണ് ബാങ്ക് ചെസ്റ്റിൽ വ്യാജ നോട്ടുകൾ കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്. ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരെയുള്ള പൂർണ്ണമായ വിവരങ്ങളും തെളിവുകളും ലഭിച്ചുകഴിഞ്ഞാൽ കണ്ടെത്തലുകൾ പരസ്യപ്പെടുത്തുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
പിഎൻബി നോഡൽ ഓഫീസർ അരുൺ കുമാർ ചൗബേ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സദർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സീനിയർ ഡിവിഷണൽ മാനേജർ രവി കുമാർ, കറൻസി ചെസ്റ്റ് മാനേജർമാരായ സുനിൽ ശർമ്മ, അമിത് കുമാർ എന്നിവരെയാണ് എഫ്ഐആറിൽ പ്രധാന പ്രതികളായി ചേർത്തിരിക്കുന്നത്.
വ്യാജ നോട്ടുകൾ ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ബാങ്ക് ചെസ്റ്റിൽ എത്തിയത് എന്നും മതിയായ പരിശോധന കൂടാതെ നോട്ടുകൾ സ്വീകരിക്കുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കറൻസി ചെസ്റ്റിലെ ബാങ്ക് ഇടപാട് രേഖകൾ, ഓഡിറ്റ് ലെഡ്ജറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധിച്ചുവരികയാണ്

Comments