സഹോദരൻ ആദിത്യ റായിക്കും കുടുംബത്തിനുമൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ്.'രക്ഷാബന്ധൻ 2026' എന്ന അടിക്കുറിപ്പോടെ ആദിത്യ റായ് തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ഐശ്വര്യ, മകൾ ആരാധ്യ, സഹോദരൻ ആദിത്യ, ഭാര്യ ശ്രിമ, മക്കള്‍, അമ്മ വൃന്ദ റായ് എന്നിവരെ ചിത്രങ്ങളിൽ കാണാം. ലളിതവും മനോഹരവുമായ വെള്ള എത്‌നിക് വസ്ത്രം ധരിച്ച്, മുടി അഴിച്ചിട്ട്, തലയിൽ സൺഗ്ലാസ് വെച്ചാണ് ഐശ്വര്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധ്യയും മറ്റ് കൊച്ചുമക്കളും അമ്മൂമ്മയെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ 2' ആണ് ഐശ്വര്യയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ നന്ദിനി, മന്ദാകിനി ദേവി എന്നീ ഇരട്ട വേഷങ്ങളിലാണ് താരം എത്തിയത്. അടുത്തിടെ നടന്ന കാൻസ് ചലച്ചിത്രമേളയിലും താരം പങ്കെടുത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.

Comments