ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഞ്ച് പുതിയ എസ്-400 ട്രയംഫ് ('സുദർശൻ' എന്ന് പുനർനാമകരണം ചെയ്തത്) മിസൈൽ സംവിധാനങ്ങൾ കൂടി നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തു. പാകിസ്ഥാനെതിരെയുള്ള 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ഈ മിസൈൽ സംവിധാനത്തിന്റെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നത്. പാകിസ്ഥാൻ വ്യോമസേനയുടെ നിരീക്ഷണ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് വിജയകരമായി തകർത്തത് ഇതിന്റെ ശേഷി തെളിയിക്കുന്നതാണ്.
രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ച് പുതിയ എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. 2018-ൽ ഒപ്പുവെച്ച ആദ്യ കരാർ പ്രകാരം അഞ്ച് യൂണിറ്റുകളിൽ നാലെണ്ണം ഇന്ത്യ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അവസാന യൂണിറ്റ് നവംബറോടെ എത്തും. പുതിയ കരാർ ഒപ്പുവെച്ച് മൂന്ന് വർഷത്തിനുള്ളിൽ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിർഗിസ്ഥാനിൽ നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായത്. എസ്-500 പ്രൊമീത്യൂസ്, സുഖോയ്-57ഇ ഫെലൻ തുടങ്ങിയ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളും ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

Comments