മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകള്‍. ലോകത്ത് വന്‍ പരാജയം നേരിട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവര്‍ വിശ്വാസികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാന്‍ വരേണ്ടതില്ലെന്ന് എസ്‌വൈഎസ് വിമര്‍ശിച്ചു. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടതു സംഘടനകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകള്‍ക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കാന്‍ വരേണ്ടെന്നാണ് വിമര്‍ശനം. പ്രത്യയശാസ്ത്ര ശാഠ്യം പാര്‍ട്ടി ക്ലാസുകളില്‍ മതിയെന്ന് എസ്എസ്എഫ് പറഞ്ഞു. മതപരമായ കാര്യത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടികളെ ബാക്കി കൂടെ ഇല്ലാതാക്കാനാണ് ഉപകരിക്കു എന്നും പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവും ആണെന്നും എസ്‌വൈഎസ് വിമര്‍ശിച്ചു.
സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശന വസ്തുക്കളാക്കരുതെന്നും മതപരമായ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും കാന്തപുരം അബൂബക്കര്‍ നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. സിപിഐഎമ്മിലെയും കോണ്‍ഗ്രസിലെയും വനിതാനേതാക്കള്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വരികയുമായിരുന്നു. സിപിഎം നേതാക്കളുടെ വിമര്‍ശനത്തിന് പിന്നാലെയാണ് സമസ്ത സംഘടനകള്‍ വിമര്‍ശനവുമായി എത്തിയത്.
കാന്തപുരത്തിന്റെ പ്രസ്താവനയില്‍ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതു മാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐ പറഞ്ഞത്.
സിപിഐഎം വനിതാനേതാവ് പി കെ ശ്രീമതിയും പ്രതികരണം നടത്തിയിരുന്നു. കാന്തപുരം വീണ്ടും സ്ത്രീ വിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആയുധിക കേരളത്തിന് മാപ്പ് നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചിരുന്നു.

Comments