കൊച്ചി: 18 വയസ് തികയാത്ത പെൺകുട്ടിയുമായി വിവാഹിതനായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ, നിയമപരമായി കുട്ടിയായാണ് കണക്കാക്കുന്നതെന്നും അതിനാൽ വിവാഹബന്ധം പോക്‌സോ നിയമത്തിന്റെ ബാധകത ഇല്ലാതാക്കില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
തനിക്കെതിരായ പോക്‌സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ പോക്‌സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ മുസ്ലിം മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ 17 വയസും ഒരു മാസവും പ്രായമുള്ളപ്പോഴാണ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കോടതി വിലയിരുത്തി.
ഭാര്യയായ 15നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുമായുള്ള ലൈംഗികബന്ധത്തിൽ ബലാത്സംഗക്കുറ്റം ബാധകമല്ലെന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഇളവ്, സുപ്രീംകോടതിയുടെ 2017ലെ വിധിയുടെ പശ്ചാത്തലത്തിൽ ഈ കേസിൽ ബാധകമാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികൾ തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Comments