കൊച്ചി: സസ്പെന്‍ഷനിലായ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെതിരെ ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍. ലഹരി മരുന്ന് വേട്ടയെപ്പോലും പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയ ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ചെറിയ അളവിലുള്ള ലഹരി പിടികൂടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വന്‍ മയക്കുമരുന്ന് കേസുകള്‍ പണം വാങ്ങി ഒതുക്കുന്നു എന്നുമാണ് ആരോപണം.
മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ തന്റെ അധികാര പരിധിയിലേക്ക് മാറ്റിക്കൊണ്ടുവന്ന് പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി കേസ് തീര്‍പ്പാക്കുന്നത് പതിവായിരുന്നു. കേസില്‍ പ്രതിയാക്കുമെന്ന് കാട്ടി പ്രതികളുടെ ബന്ധുക്കളെ ഭയപ്പെടുത്തി പണം തട്ടിയെടുക്കുകയും, കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്ത കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഹരിപ്പാട് ജോലി ചെയ്യവെ കൈക്കൂലി വാങ്ങി രണ്ട് ഔദ്യോഗിക ഫയലുകള്‍ ദുരൂഹമായ സാഹചര്യത്തില്‍ നീക്കം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
ബാറുകളില്‍ നിന്ന് മാസപ്പടി പിരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അശോക് കുമാര്‍ തന്നെയാണെന്നാണ് കണ്ടെത്തല്‍. ഇതിനായി ഒരു ബാര്‍ മാനേജറെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു. ബാറുകളിലെ പരിശോധനയ്ക്കായി എക്‌സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ലഭിച്ച രഹസ്യ വിവരമാണ് ഈ അഴിമതിയുടെ ചുരുളഴിച്ചത്. പരിശോധനയ്ക്കിടയില്‍ ബാര്‍ മാനേജരെ ചോദ്യം ചെയ്യുന്നതിനിടയില്‍ അശോക് കുമാറിന്റെ ഫോണ്‍ കോള്‍ വന്നത് വഴിത്തിരിവായി. കമ്മീഷണര്‍ സ്ഥലത്തുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്ന ആ സംഭാഷണം എക്സൈസ് കമ്മീഷണര്‍ നേരിട്ട് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ഇടപാടുകളുടെ ചുരുളഴിഞ്ഞു. ഫോണ്‍ രേഖകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ തെളിവുകള്‍ വീണ്ടെടുത്തതോടെ അശോക് കുമാറിന് കുറ്റം സമ്മതിക്കേണ്ടി വന്നു. 2016-ല്‍ തിരുവല്ലയില്‍ വെച്ച് 2.62 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഇയാള്‍, പഴയ ശീലങ്ങള്‍ ആവര്‍ത്തിച്ചാണ് ഒടുവില്‍ വീണ്ടും നിയമത്തിന് മുന്നില്‍ കുടുങ്ങിയിരിക്കുന്നത്.

Comments